ഡിവൈഎഫ്‌ഐ നേതാവിനെ കുത്തിയ 3 പേര്‍ കസ്‌റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : ഡിവൈഎഫ്‌ഐ ചെട്ടികുളങ്ങര കിഴക്ക് മേഖലാ സെക്രട്ടറി ഈരേഴ തെക്ക് മനമേല്‍ കുറ്റിയില്‍ ഗോകുലിനെ ആര്‍എസ്‌എസ് ക്രിമിനലുകള്‍ കുത്തിയ സംഭവത്തില്‍ മൂന്ന് പേരെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ശനി വൈകിട്ട് ആറിന് ചെട്ടികുളങ്ങര ഈരേഴ തെക്ക് കുരങ്ങ് ഗേറ്റ് ജങ്ഷനിലാണ് സംഭവം. കാറ്ററിങ് ജോലിക്കാരനായ ഗോകുല്‍ ജോലി കഴിഞ്ഞ് വനിതാ ജോലിക്കാരുമായി കാറില്‍ മടങ്ങുംവഴി രണ്ട് ബൈക്കുകളിലെത്തിയ നാലുപേരാണ് കാര്‍ തടഞ്ഞുനിര്‍ത്തിയതെന്ന് ഗോകുല്‍ പറഞ്ഞു.

ആര്‍എസ്‌എസ് പ്രവര്‍ത്തകരായ തുഷാര്‍, വിഷ്ണു, അഖില്‍ (ചുണ്ടന്‍) എന്നിവരും കണ്ടാല്‍ അറിയാവുന്ന ഒരാളുമാണ് ആക്രമിച്ചതെന്നും ഗോകുല്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ മാവേലിക്കര ബ്ലോക്ക് കമ്മിറ്റി ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേല്‍ ഉദ്ഘാടനം ചെയ്തു. ശാന്തിഷ് ജൂണ്‍ അധ്യക്ഷനായി. അനുപമ, സെന്‍സോമന്‍, ആദര്‍ശ്, സുനീഷ്, അനന്തു, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. ജി വിഷ്ണു സ്വാഗതം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...