ദേശീയ ഗെയിംസ് : ജൂഡോയില്‍ കേരളത്തിന് ഇരട്ടസ്വര്‍ണം ; വോളിബോളില്‍ കേരള വനിതകള്‍ സെമിയില്‍

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ദേശീയ ഗെയിംസില്‍ ആദ്യമായി ജൂഡോയില്‍ കേരളത്തിന് രണ്ട് സ്വര്‍ണം. വനിതകളുടെ 78 കിലോയില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ പി ആര്‍ അശ്വതിയും 90 കിലോയില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ എ ആര്‍ അര്‍ജുനുമാണ് ചരിത്രമെഴുതിയത്. ഹരിയാനയുടെ വിക്രമിനെ അര്‍ജുന്‍ കീഴടക്കി. ഉത്തര്‍പ്രദേശിന്‍റെ തരുണയെയാണ് അശ്വതി തോല്‍പ്പിച്ചത്.

ആദ്യമായാണ് കേരളതാരങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചത്. 2015 ഗെയിംസില്‍ കേരളത്തിന് അഞ്ച് വെങ്കലമെഡല്‍ കിട്ടിയിരുന്നു. ഇതായിരുന്നു മികച്ച നേട്ടം. അശ്വതിക്ക് 2015ല്‍ വെങ്കലമുണ്ടായിരുന്നു. ഇരുവരും തൃശൂരിലാണ് പരിശീലനം നടത്തുന്നത്. പുരുഷ ഫുട്ബോള്‍ ഫൈനലില്‍ കടന്നതോടെ മെഡല്‍ ഉറപ്പായി. ഇതോടെ കേരളത്തിന്റെ മെഡല്‍നേട്ടം 17 സ്വര്‍ണവും 16 വെള്ളിയും 13 വെങ്കലവുമടക്കം 46 മെഡലുകളായി.

നിലവിലെ ജേതാക്കളായ സര്‍വീസസ് മറ്റു ടീമുകളെ ബഹുദൂരം പിന്നിലാക്കി മുന്നേറ്റം തുടരുന്നു. 51 സ്വര്‍ണം, 33 വെള്ളി, 29 വെങ്കലം എന്നിങ്ങനെയാണ് സര്‍വീസസിന്റെ നേട്ടം. ഹരിയാന (31, 29, 35) രണ്ടാമതും മഹാരാഷ്ട്ര (29, 32, 56) മൂന്നാമതുമാണ്. കഴിഞ്ഞ തവണ നാട്ടില്‍ നടന്ന ഗെയിംസില്‍ കേരളം റണ്ണറപ്പായിരുന്നു. 54 സ്വര്‍ണമടക്കം 162 മെഡലുകളാണ് നേടിയത്. ഇക്കുറി നേട്ടം മൂന്നിലൊന്നായി കുറഞ്ഞു. അത്ല–റ്റിക്സിലാണ് സമാനതകളില്ലാത്ത തിരിച്ചടി. ഗെയിംസിന്‍റെ സമാപനച്ചടങ്ങുകള്‍ 12ന് സൂറത്തില്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...