പ്രാദേശിക വിഷയങ്ങൾ കേരള കോൺ​ഗ്രസ് (എം) ഏറ്റെടുക്കും ; ജോസ് കെ മാണി എം.പി.

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേശീയതലത്തിൽ തന്നെ പ്രാദേശിക പാർട്ടികൾക്ക് പ്രസ്തിയുള്ള കാലഘട്ടത്തിൽ കേരളത്തിൽ കേരള കോൺ​ഗ്രസ് ( എം) നുള്ള പ്രസക്തി വർദ്ധിച്ച് വരുകയാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി. പ്രാദേശിക തലത്തിലുള്ള വിഷയങ്ങൾ പാർട്ടി ഏറ്റെടുത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. ബഫർസോൺ വിഷയത്തിൽ പാർട്ടി കൈകൊണ്ട നിലപാട് ശരിയാണെന്ന് തെളിഞ്ഞുവെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺ​ഗ്രസ് (എം) ന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പുതിയതായി നിർമ്മിച്ച കെ.എം. മാണി ഹാൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രൈബൽ മേഖലയിൽ ഉള്ളവർക്ക് കേന്ദ്രം നൽകിയ അവകാശം പോലെ കടലോര പ്രദേശത്ത് താമസിക്കുന്നവർക്ക് വേണ്ടി കേന്ദ്രം പ്രത്യേക അവകാശം നൽകുന്ന നിയമം പാസാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. അതിന് വേണ്ടി കൂടുതൽ ജനകീയ ഇടപെടലുകൾ പാർട്ടി നടത്തും. കൂടാതെ പ്രാദേശിക തലത്തിലുള്ള ജനകീയ വിഷയങ്ങൾ പാർട്ടി കൂടുതൽ ഇടപെട്ട് ജനങ്ങളോടൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ജില്ലാ പ്രസിഡന്റ് സഹായദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജലസേചന മന്ത്രി റോഷി അ​ഗസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദകുമാർ , സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം വർക്കല സജീവ്, ജില്ലാ ജനറൽ സെക്രട്ടറി സി. ആർ സുനു എന്നിവർ സംസാരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....