പാലാ : കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളായ കുമ്മണ്ണൂർ – കടപ്ലാമറ്റം – വയലാ – വെമ്പളളി റോഡും, കടപ്ലാമറ്റം ഹോസ്പിറ്റൽ ജംഗ്ഷൻ – ആണ്ടൂർ ലിങ്ക് – പാളയം – ചേർപ്പുങ്കൽ റോഡും, പ്രളയത്തിൽ തകർന്ന വയല കല്ലോലിപ്പാലം പുതുക്കിപ്പണിയുന്ന പ്രവർത്തിയും 2024-25 വർഷത്തെ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി ജോസ് കെ മാണി എം.പി ക്ക് നിവേദനം നൽകി. ധനകാര്യ മന്ത്രി ബാലഗോപാലുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് എം.പി നിവേദക സംഘത്തിന് ഉറപ്പ് നൽകി. കേരള കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് റ്റി. കീപ്പുറത്തിൻ്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം പ്രസിഡണ്ട് ബേബി കുടിയിരിപ്പിൽ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ തോമസ് പുളുക്കിയിൽ, കേരള യൂത്ത് ഫ്രണ്ട് (എം) കടപ്ലാമറ്റം മണ്ഡലം പ്രസിഡൻറ് മനു ജോർജ് തൊണ്ടിക്കൽ തുടങ്ങിയവരാണ് ജോസ് കെ മാണി എംപിയെ സന്ദർശിച്ച് നിവേദനം നൽകിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























