ഉറക്കമില്ലെങ്കില്‍ ഓര്‍മ പാളും, അറിയാം വിശദമായി

For full experience, Download our mobile application:
Get it on Google Play

ഉറക്കത്തില്‍ നമ്മള്‍ എങ്ങനെ ശ്വസിക്കുന്നുവെന്ന് പൊതുവേ ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ നമ്മുടെ ഓര്‍മ്മയും ഉറക്കത്തിലെ ശ്വാസോച്ഛാസവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് സമീപ കാല പഠനം. നമ്മുടെ തലച്ചോറില്‍ ഓര്‍മ്മകള്‍ ക്രോഡീകരിക്കുന്നതില്‍ ഉറക്കത്തിലെ ശ്വാസോച്ഛ്വാസത്തിന് വലിയ പങ്കുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ്-ജര്‍മ്മന്‍ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഉറക്കത്തിലെ താളക്രമം തലച്ചോറിനെ ഉത്തേജിപ്പിച്ച് വിശ്രമ വേളകളില്‍ ഓര്‍മ്മകളെ ഉണര്‍ത്തി വിടുന്നുവെന്ന് നേരത്തേ തന്നെ പഠനങ്ങളിലൂടെ തെളിഞ്ഞിരുന്നു. ഈ താളക്രമം ശ്വാസോച്ഛ്വാസത്തിന്‍റേതാണെന്നാണ് ഇപ്പോഴത്തെ പഠനം വ്യക്തമാക്കുന്നത്. ഉണര്‍ന്നിരിക്കുമ്പോഴത്തെ ശ്വാസ ഉഛ്വാസവും തിരിച്ചറിയല്‍ ശേഷിയും തമ്മില്‍ ബന്ധമുണ്ടെന്ന് നേരത്തേ നടന്ന ഗവേഷണങ്ങള്‍ തെളിയിച്ചിരുന്നു. ഓര്‍മ്മകള്‍ രൂപപ്പെടുത്തുന്നതില്‍ ഉറക്കത്തിനിടയിലെ ശ്വാസോച്ഛാസത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി. ഗവേഷണത്തിന് നേതൃത്വം നല്‍കിയ തോമസ് ഷ്രെയ്‌നര്‍ പറയുന്നു.

20 പേരെ വെച്ചാണ് ഗവേഷക സംഘം പഠനം നടത്തിയത്. ഏതാനും വാക്കുകളുമായി ബന്ധപ്പെട്ടുള്ള 120 ചിത്രങ്ങള്‍ നല്‍കിയ ശേഷമാണ് ഇവരുടെ ഓര്‍മ്മ ശക്തി പരിശോധിച്ചത്. രണ്ടു ഘട്ടങ്ങളിലായി ചിത്രങ്ങളും വാക്കുകളും നല്‍കിയ ശേഷം ലാബില്‍ത്തന്നെ ഇവരെ രണ്ട് മണിക്കൂര്‍ ഉറങ്ങാന്‍ അനുവദിച്ചു. ഈ സമയത്ത് ശാസ്ത്രജ്ഞര്‍ അവരുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം നിരീക്ഷിച്ചു. ശ്വാസോച്ഛ്വാസവും നിരീക്ഷിച്ചു. ഉണര്‍ന്നപ്പോള്‍ ഇവരോട് ചിത്രത്തെയും ആ വാക്കുകളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഉറക്കത്തില്‍ അവര്‍ നേരത്തെ കണ്ട കാര്യങ്ങള്‍ തലച്ചോറില്‍ ഉണര്‍ന്നിരിക്കുന്നുവെന്ന് ഈ നിരീക്ഷണങ്ങളില്‍ നിന്ന് മനസിലാക്കാനായി. നല്ല ഓര്‍മ്മശക്തിക്ക് നല്ല ഉറക്കം അത്യന്താപേക്ഷിതമാണെന്ന നിഗമനത്തിലേക്കാണ് ഈ പഠനത്തിലൂടെ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. ഉറങ്ങുമ്പോള്‍ ശ്വാസഗതി കാരണം ഉണ്ടാകുന്ന തലച്ചോറിലെ കമ്പനങ്ങള്‍ കുട്ടിക്കാലത്തേക്കാള്‍ കൗമാരകാലത്ത് കൂടുന്നുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ക്രമേണ ഇവ കുറയുന്നുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി...

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ...