പാലായിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടാം ; ജോസ്. കെ. മാണി മത്സരിക്കാൻ സാധ്യതയില്ല

For full experience, Download our mobile application:
Get it on Google Play

പാലാ: ജോസ്. കെ. മാണി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കില്ലായെന്ന് മാണി ഗ്രൂപ്പ് പ്രവർത്തകർക്കിടയിൽ തന്നെ അഭ്യൂഹങ്ങൾ പരക്കുന്നു. ഇത്തവണ എതിരാളിയായി മാണി.സി.കാപ്പൻ മാത്രമല്ല ബി. ജെ. പി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി വരുമെന്ന് ഉറപ്പിച്ചതോടെ ജോസ്.കെ.മാണി മൂന്നാം സ്ഥാനത്താകും എന്ന് എൽ ഡി എഫിൽ തന്നെ ആശങ്കയുണ്ട്. മാത്രമല്ല അദ്ദേഹത്തിെന്റ “യു.ഡി.എഫ് പ്രവേശന ചർച്ചാ വിവാദങ്ങൾ ” ഇടതുപക്ഷ അനുഭാവികളിൽ കടുത്ത അമർഷവുമുണ്ടാക്കിയിട്ടുമുണ്ട്.

ജോസ് എത്രയൊക്കെ നിഷേധിച്ചാലും അദ്ദേഹം യു.ഡി.എഫുമായി ചർച്ച നടത്തി എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് ഇടതു മുന്നണിയിലെ സാധാരണ പ്രവർത്തകർ. മാത്രമല്ല ജോസ് ജയിക്കുകയും യുഡിഫിന് ഭരണം കിട്ടുകയും ചെയ്താൽ അദ്ദേഹം മറുകണ്ടം ചാടുമെന്ന് അവർ കരുതുന്നു. അതിനാൽ ഇടതു മുന്നണി പ്രവർത്തകർ തന്നെ ജോസിനെ കാലുവാരും. അങ്ങനെ സംഭവിച്ചാൽ മൂന്നാം സ്ഥാനത്തായി ജോസ്. കെ. മാണി വീണ്ടും അപമാനിതനാകും. എപ്പോളും എം.പി. സ്ഥാനം രാജി വെച്ച് മത്സരിക്കുന്ന ജോസ് കടുത്ത അധികാരമോഹിയെന്ന് ജനം വിലയിരുത്തുമെന്ന് മാണി ഗ്രൂപ്പിനുള്ളിലുള്ളവർക്ക് സംശയമുണ്ട്. അത് കൊണ്ട് തൽക്കാലം പാർട്ടി ചെയർമാനായി നിന്ന് ഈ നിയമസഭാ ഇലക്ഷനിൽ പാർട്ടിയെ നയിക്കണമെന്ന് അദ്ദേഹത്തോട് അടുപ്പമുളളവർ ഉപദേശിച്ചതായി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...