കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻകാല കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻ കാല കോട്ടയം ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാർത്ഥി റെജി എം ഫിലിപ്പോസിനെ പരാജയപ്പെടുത്തിയാണ് ജോസ് പുത്തൻകാല തിരഞ്ഞെടുക്കപ്പെട്ടത്. ജോസ് പുത്തൻ കാലയ്ക്ക് 14 വോട്ടും യു ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് 7 വോട്ടും ലഭിച്ചു. ബി ജെ പി അംഗം ഷോൺ ജോർജ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന സിപിഐ അംഗം ശുഭേഷ് സുധാകരൻ രാജി വച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

22 അംഗങ്ങളാണ് ജില്ലാ പഞ്ചായത്തിൽ ഉള്ളത്. എൽ ഡി എഫിന് 14 അംഗങ്ങളാണ് ഉള്ളത്. യു ഡി എഫിന് എഴ് അംഗങ്ങളാണ് ഉള്ളത്. അടുത്തിടെ ബി ജെ പി യിൽ ചേർന്ന പി.സി ജോർജിൻ്റെ മകൻ ഷോൺ ജോർജും ജില്ലാ പഞ്ചായത്ത് അംഗമാണ്. എൽ ഡി എഫിലെ മുൻ ധാരണ പ്രകാരം സി പി ഐയിലെ ശുഭേഷ് സുധാകരൻ രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽ ഡി എഫിൽ സി പി എമ്മിന് ആറും കേരള കോൺഗ്രസിന് അഞ്ചും സി പി ഐയ്ക്ക് മൂന്നും അംഗങ്ങളാണ് ഉള്ളത്. നിലവിൽ കടുത്തുരുത്തി ഡിവിഷൻ അംഗമാണ് ജോസ് പുത്തൻകാല. 5 തവണ ത്രിതല പഞ്ചായത്തംഗവും ഒരു തവണ ഗ്രാമ പഞ്ചായത്തംഗവും രണ്ട് തവണ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗവും രണ്ട് തവണ ജില്ല പഞ്ചായത്തംഗവുമായിട്ടുണ്ട്.

എൽഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഇനിയുള്ള രണ്ട് വർഷം കേരള കോൺഗ്രസ് എമ്മിനാണ്. കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മറ്റി അംഗം, വൈക്കം കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട്, കടുത്തുരുത്തി അർബൻ കോഓപ്പറേറ്റീവ് ഡയറക്ട് ബോർഡ് മെമ്പർ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്,
കെ എസ് സി എം കോട്ടയം ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ ജോസ് പുത്തൻകാല വഹിച്ചിരുന്നു. നിലവിൽ കെ ടി യു സി (എം) സംസ്ഥാന പ്രസിഡന്റാണ് ജോസ് പുത്തൻകാല. ഭാര്യ : ഐബി ജോസ് മക്കൾ : ആൽബിൻ ജോസ്, സനൽ ജോസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...