തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തിനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : സഭയുടെ ആശങ്ക രാഷ്ട്രീയ പാർട്ടികളെ അറിയിക്കാൻ സമുദായ ജാഗ്രത സമ്മേളനം വിളിച്ച് തൃശ്ശൂർ അതിരൂപത. ഈ മാസം 25 ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് തൃശൂർ സെന്റ് തോമസ് കോളേജിലാണ് സമുദായ ജാഗ്രത സമ്മേളനം നടക്കുക. സമ്മേളനത്തിൽ ബിഷപ്പുമാർ, സമുദായ നേതാക്കൾ, ഇടവകകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. രാഷ്ട്രീയ പാർട്ടികളെ സഭയുടെ ആശങ്കയും ആവശ്യവും അറിയിക്കുകയാണ് ജാഗ്രതാ സമ്മേളനത്തിന്റെ ലക്ഷ്യം. തൃശൂരിൽ രാഷ്ട്രീയപ്പോര് കടുക്കുന്നതിനിടയിലാണ് സഭയുടെ സർക്കുലറെന്നതാണ് ശ്രദ്ധേയം. സമ്മേളന കാര്യങ്ങൾ വിശദീകരിക്കുന്ന സർക്കുലർ അതിരൂപത പള്ളികൾക്കയച്ചു കഴിഞ്ഞു. രാജ്യത്താകമാനം മത ന്യൂനപക്ഷങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും നേരിടുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ ജാ​ഗ്രതാപൂർവ്വം സമീപിക്കണമെന്ന് സർക്കുലറിൽ പറയുന്നു. രാജ്യത്തെമ്പാടും ക്രൈസ്തവ വിശ്വാസികൾക്കെതിരേയും അവരുടെ സ്ഥാപനങ്ങൾക്കെതിരേയും ആക്രമണങ്ങൾ വർധിച്ചുവരികയാണ്.

ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായിപ്പോയി എന്നത് കൊണ്ട് മാത്രം സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന വിഭാ​ഗമായി നാം മാറി. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കിയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും മത്സരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഇതുവരെയും പ്രസിദ്ധീകരിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ലെന്നും സർക്കുലറിൽ പറയുന്നു. സഭ നേരിടുന്ന ഈ ആശങ്കകളും വേദനയും രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് അതിരൂപത സമ്മേളനം വിളിച്ചു ചേ‍‍ർക്കുന്നത്. ഈ സന്ദേശം ഇടവകകളിലെത്തിക്കാൻ 18ന് സമുദായ ജാ​ഗ്രതാ ദിനമായി ആചരിക്കാനും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...