തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന ജോസഫ് സി മാത്യുവിനെ പാനലില്‍ നിന്നും ഒഴിവാക്കാന്‍ നീക്കം. വിദഗ്ധരെ ഉള്‍പ്പടെ പങ്കെടുപ്പിച്ച് സര്ക്കാന് നടത്തുന്ന സംവാദത്തിന്റെ പാനലിലാണ് മാറ്റം. പദ്ധതിയെ അനുകൂലിക്കുന്ന ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥിനെയും മാറ്റും. സ്ഥലത്തില്ലാത്തിനാലാണ് അദ്ദേഹത്തെ മാറ്റുന്നത്.
ജോസഫ് സി മാത്യുവിനെ കൂടാതെ അലോക് വര്‍മ, ആര്.വിജി മേനോന് എന്നിവരാണ് പദ്ധതിയെ എതിര്‍ക്കുന്ന പാനലിലുണ്ടായിരുത്. ജോസഫ് സി മാത്യുവിനെ മാറ്റായാലും മറ്റ് രണ്ടുപേരെയും പാനലില്‍ നിലനിര്‍ത്തിയേക്കും. തന്നെ ഒഴിവാക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്ന് ജോസഫ് സി മാത്യു അറിയിച്ചു. അതേസമയം, പാനല്‍ അന്തിമമായിട്ടില്ലെന്ന് കെ – റെയില്‍ അധികൃതര്‍ വ്യക്തമാക്കി.