കിടപ്പുരോഗിയായ അമ്പത്തിരണ്ടുകാരന്‍ മരിച്ചത് വീട്ടുകാരുടെ പരിചരണത്തിലെ വീഴ്ച്ച മൂലം : പരാതിയുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഇരവിപുരത്ത് കിടപ്പുരോഗി മരിച്ചത് വീട്ടുകാരുടെ പരിചരണത്തിലെ വീഴ്ച്ച മൂലമെന്ന് നാട്ടുകാരുടെ പരാതി. വള്ളക്കടവ് സുനാമി ഫ്ളാറ്റിലെ അമ്പത്തിരണ്ടുകാരനായ ജോസഫിന്‍റെ മരണത്തിലാണ് നാട്ടുകാര്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. അതേസമയം പരാതി അടിസ്ഥാനമാണെന്ന് ജോസഫിന്‍റെകുടുംബം പ്രതികരിച്ചു.

ഏറെ നാളായി കിടപ്പിലായിരുന്ന ജോസഫിനെ കഴിഞ്ഞ ദിവസം ഇരവിപുരം പള്ളി വികാരിയാണ് അവശനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. വൈദികന്‍റെ നിര്‍ദേശപ്രകാരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ഞായറാഴ്ച്ച വൈകിട്ട് മരിച്ചു. ഇതോടെയാണ് കുടുംബാംഗങ്ങള്‍ക്കെതിരെ ആരോപണവുമായി നാട്ടുകാരെത്തിയത്. ജോസഫിന് ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജോസഫിന്‍റെ ഭാര്യ ലില്ലിയും ഇളയമകനും വിദേശത്താണ്.

മൂത്ത മകന്‍ ജസ്റ്റിനായിരുന്നു അച്ഛനെ പരിപാലിച്ചിരുന്നത്. താന്‍ കൃത്യമായി ഭക്ഷണം നല്‍കിയിരുന്നുവെന്നും അച്ഛന്‍ കഴിച്ചിരുന്നില്ലെന്നുമാണ് ജസ്റ്റിന്‍ പറയുന്നത്. മകന്‍ ഭക്ഷണം നല്‍കാതിരുന്നതുകൊണ്ടാണ് ജോസഫ് മരിച്ചതെന്ന നാട്ടുകാരുടെ ആരോപണം ഇരവിപുരം പള്ളി വികാരിയും തള്ളി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...