തോട്ടത്തിലെ കാട് തെളിയിച്ചപ്പോള്‍ കണ്ടത് വമ്പന്‍ പെരുമ്പാമ്പിനെ

For full experience, Download our mobile application:
Get it on Google Play

ഇട്ടിയപ്പാറ : ഐത്തല മങ്കുഴി മുക്കിനു സമീപം മൂഴിയിൽ പുരയിടത്തിൽ കാട് തെളിക്കാനെത്തിയ തൊഴിലാളി സ്ത്രീകള്‍  റബർ തോട്ടത്തില്‍ കണ്ടത് വമ്പന്‍ പെരുമ്പാമ്പിനെ. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ദ്രുതകർമ സേനയെത്തി പാമ്പിനെ പിടികൂടി. പടൽ തെളിച്ചെത്തിയപ്പോഴാണ് അടിയിൽ പാമ്പിനെ കണ്ടത്. ഇതോടെ സമീപവാസികളൊക്കെ ഓടിക്കൂടുകയും തുടർന്ന് ദ്രുതകർമ സേനയെ വിവരം അറിയിക്കുകയായിരുന്നു.

സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.കെ.രമേശിന്‍റെ നേതൃത്വത്തിൽ ബിഎഫ്ഒമാരായ എ.എസ്.നിഥിൻ, രാജേഷ് പിള്ള, എം.എസ്.ഫിറോസ്ഖാൻ എന്നിവരെത്തിയാണ് കാടിനടിയിൽ നിന്ന് പാമ്പിനെ പിടികൂടിയത്. പിന്നീട് ചാക്കിലാക്കി സേനയുടെ ഓഫിസിൽ എത്തിച്ചു. പിന്നീട് പാമ്പിനെ വനത്തിൽ തുറന്നു വിടും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

0
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്‌മെന്റ്...

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത....

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

കോൺഗ്രസിന്റെ സമരം ആത്മാർത്ഥതയില്ലാത്തതാണെന്ന് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ

0
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് പരിസ്ഥിതി...