ഓമല്ലൂർ ചന്തയിൽ പേവിഷബാധ ലക്ഷണങ്ങളോടെ തെരുവ് നായയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂർ ചന്തയിൽ പേവിഷബാധ ലക്ഷണങ്ങളോടെ തെരുവുനായയെ കണ്ടെത്തി. നായയുടെ   വായിൽ നിന്നു നുരയും പതയും വന്ന നിലയിൽ നായയെ ചന്തയ്ക്കുള്ളിൽ കണ്ടെത്തുകയായിരുന്നു. ലക്ഷ്ണങ്ങള്‍ പ്രകടിപ്പിച്ച നായ പഴയ കടമുറിക്കുള്ളിലേക്ക് ഓടിക്കയറി. വ്യാപാരികൾ ചേർന്നു പലകയും വലിയ കല്ലും ഉപയോഗിച്ചു കടമുറി അ‌ടച്ചു.

കൂട്ടത്തോടെ നായ്ക്കള്‍  ചന്തയ്ക്കുള്ളില്‍ തമ്പടിക്കുന്നതിനാല്‍  പ്രദേശത്തുനിന്നു ഇവയെ മാറ്റാനുള്ള നടപടികള്‍  പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടതാണ്. ഇതുവരെ അധികൃതർ വഴങ്ങിയില്ല. പേ സംശയിക്കുന്ന നായയെ മാറ്റാൻ ജില്ലയിൽ സംരക്ഷണ കേന്ദ്രമില്ലെന്നു പഞ്ചായത്ത് പ്രസിഡന്‍റ് ജോൺസൺ വിളവിനാൽ പറഞ്ഞു. മ‍ൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എത്തി നായയ്ക്ക് പേവിഷബാധ ലക്ഷണങ്ങളുള്ളതായി അറിയിച്ചിട്ടുണ്ട്. ‌

നായയെ പുറത്തിറങ്ങാതിരിക്കാൻ കടയ്ക്കുള്ളിൽ തന്നെ കെട്ടിയിടാൻ പരിശീലനം നേടിയ നായപിടിത്തക്കാരുടെ സഹായം തേടിയിട്ടുണ്ടെന്നും അക്രമാസക്തമായാൽ മയക്കുന്നതിനായി മൃഗസംരക്ഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിക്കാൻ പറ്റാത്തതിനാൽ രണ്ടു ദിവസത്തിനുള്ളിൽ നായ ചത്തുപോകാമെന്ന് വെറ്ററിനറി ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നും ജോൺസൺ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...