ഡല്‍ഹി : കേരളാ കോണ്‍ഗ്രസ് പിളര്‍പ്പ് സംബന്ധിച്ച ഇലക്ഷന്‍ കമ്മീഷന്‍ കേസില്‍ ജോസ് കെ മാണിക്ക് വിജയം. പാര്‍ട്ടി ചിഹ്നം ജോസ് കെ മാണി പക്ഷത്തിന് അനുവദിച്ചും യഥാര്‍ത്ഥ പാര്‍ട്ടിയായി കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തെ പ്രഖ്യാപിച്ചും ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു .
മൂന്നംഗ ഇലക്ഷന്‍ കമ്മീഷനില്‍ 2 അംഗങ്ങളും ജോസ് കെ മാണിക്ക് അനുകൂലമായി വിധി എഴുതുകയായിരുന്നു . ഇതോടെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ അവിശ്വാസ പ്രമേയത്തില്‍ റോഷി അഗസ്റ്റിന്റെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത പിജെ ജോസഫും മോന്‍സ് ജോസഫും അയോഗ്യരാകും. ജോസ് പക്ഷത്തെ പുറത്താക്കിയ യു ഡി എഫും പ്രതിസന്ധിയിലാകും . ഇനി നിയമസഭയിലെ വോട്ടിങ്ങില്‍ റോഷി അഗസ്റ്റിനെ അനുസരിക്കാന്‍ ജോസഫും കൂട്ടരും നിര്‍ബന്ധിതരാകും . ഇലക്ഷന്‍ കമ്മീഷന്‍ കേസില്‍ ജോസ് വിഭാഗത്തിനായി സുപ്രീം കോടതി അഭിഭാഷകരായ അഡ്വ . കൃഷ്ണന്‍ വേണുഗോപാല്‍, പല്ലവ് സിസോഡിയ, ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ . ജോര്‍ജി ജോണി വാരിക്കാട്ട് എന്നിവര്‍ ഹാജരായി .