രണ്ടില ജോസ് കെ മാണിക്ക് : യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസായി ജോസ് പക്ഷത്തെ പ്രഖ്യാപിച്ചും ഇലക്ഷന്‍ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കേരളാ കോണ്‍ഗ്രസ് പിളര്‍പ്പ് സംബന്ധിച്ച ഇലക്ഷന്‍ കമ്മീഷന്‍ കേസില്‍ ജോസ് കെ മാണിക്ക് വിജയം. പാര്‍ട്ടി ചിഹ്നം ജോസ് കെ മാണി പക്ഷത്തിന് അനുവദിച്ചും യഥാര്‍ത്ഥ പാര്‍ട്ടിയായി കേരളാ കോണ്‍ഗ്രസ്  ജോസ് പക്ഷത്തെ പ്രഖ്യാപിച്ചും ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു .

മൂന്നംഗ ഇലക്ഷന്‍ കമ്മീഷനില്‍ 2 അംഗങ്ങളും ജോസ് കെ മാണിക്ക്  അനുകൂലമായി വിധി എഴുതുകയായിരുന്നു . ഇതോടെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ അവിശ്വാസ പ്രമേയത്തില്‍ റോഷി അഗസ്റ്റിന്റെ  വിപ്പ് ലംഘിച്ച്‌ വോട്ട് ചെയ്ത പിജെ ജോസഫും മോന്‍സ് ജോസഫും അയോഗ്യരാകും. ജോസ് പക്ഷത്തെ പുറത്താക്കിയ യു ഡി എഫും പ്രതിസന്ധിയിലാകും . ഇനി നിയമസഭയിലെ വോട്ടിങ്ങില്‍ റോഷി അഗസ്റ്റിനെ അനുസരിക്കാന്‍ ജോസഫും കൂട്ടരും നിര്‍ബന്ധിതരാകും . ഇലക്ഷന്‍ കമ്മീഷന്‍ കേസില്‍ ജോസ് വിഭാഗത്തിനായി സുപ്രീം കോടതി അഭിഭാഷകരായ അഡ്വ . കൃഷ്ണന്‍ വേണുഗോപാല്‍, പല്ലവ് സിസോഡിയ, ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ . ജോര്‍ജി ജോണി വാരിക്കാട്ട് എന്നിവര്‍ ഹാജരായി .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...