വീടിന് മുകളില്‍ പാകിസ്ഥാന്റെ പതാക ഉയര്‍ത്തിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : വീടിന് മുകളില്‍ പാകിസ്ഥാന്റെ  പതാക ഉയര്‍ത്തിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റിലായി. മധ്യപ്രദേശിലെ ദേവസ് ജില്ലയിലാണ് സംഭവം നടന്നത്. ശിപ്ര ഗ്രാമത്തില്‍ താമസിക്കുന്ന ഫാറൂഖ് ഖാനെന്ന ആളിന്റെ  വീടിന് മുകളിലാണ് പാകിസ്ഥാന്റെ  പതാക കാണപ്പെട്ടത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടി. അതേസമയം തന്റെ 12 വയസുകാരനായ മകനാണ് ഇത് ചെയ്‌തതെന്നാണ് അറസ്‌റ്റിലായ ഫാറൂഖ് ഖാന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ താന്‍ പതാക അഴിച്ചുമാറ്റിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സമാധാന അന്തരീക്ഷം തകര്‍ത്ത് സമൂഹത്തില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ് ഫാറൂഖിന് മേല്‍ ചുമത്തിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...