പത്തനംതിട്ട : ഒറ്റ കൂടിക്കാഴ്ചയുടെ ദൈർഘ്യവും വലിപ്പവും മാത്രമുള്ള അവസ്ഥയിൽ നിന്ന് കുറിപ്പും പ്രൊപ്പോസലുമടക്കം സജീവ ചർച്ചയാക്കി കേരളീയ പൊതു സമൂഹ വിഹായസിലേക്ക് മിന്നൽ വേഗത്തിൽ വിക്ഷേപിക്കപ്പെട്ടിരിക്കുന്ന അതിവേഗ ട്രെയിൻ പദ്ധതിയിൽ അടിമുടി ദുരൂഹത ചൂഴ്ന്നു നിൽക്കുകയാണെന്നും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഗൂഡ അജണ്ട ഒളിച്ചു കടത്താനുള്ള ഉപാധി മാത്രമാണിതെന്നും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
കൂടിക്കാഴ്ച അടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ഇ. ശ്രീധരന്റെ വെളിപ്പെടുത്തലോടെ ഇത് വ്യക്തമായെന്നും ശ്രീധരന്റെ മേൽവിലാസവും സ്വാധീനവും തങ്ങളുടെ ഗൂഡ അജണ്ടക്കു ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2012-ൽ 1.18 ലക്ഷം കോടി രൂപ അടങ്കൽ തുക കണക്കാക്കിയിരുന്ന വേഗ റെയിൽ പദ്ധതിക്ക് 10 വർഷത്തിനുശേഷം 1 ലക്ഷം കോടിയെ ചെലവ് വരൂ എന്നു പറയുന്നതിൽ തന്നെ അവ്യക്തതയും ദുരൂഹതയും പ്രകടമാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പദ്ധതി തന്നെയാണെന്ന് പറഞ്ഞ് സ്വീകാര്യതയ്ക്ക് വലയെറിയുന്ന കെ. വി. തോമസ്, സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് പദ്ധതി കേരളത്തിനു പറ്റിയതല്ലെന്ന് കണ്ടെത്തി അന്നുതന്നെ നിരാകരിച്ച കാര്യം സൗകര്യപൂർവ്വം വിസ്മരിക്കുന്നു. നാലു മഴ അടുപ്പിച്ച് പെയ്താൽ വെള്ളക്കെട്ടും മലയിടിച്ചിലും ഉണ്ടാകുന്ന കുമിള പോലെ നിൽക്കുന്ന കേരളത്തിന്റെ പാരിസ്ഥിതിക ഘടനയിൽ തുരങ്ക പാതയും മറ്റും എത്രത്തോളം പ്രായോഗികമെന്ന് വിലയിരുത്തിയിട്ടുണ്ടോ? മുഖ്യമന്ത്രി താല്പര്യമെടുത്ത് സിൽവർ ലൈനിന് വേണ്ടി തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവിറോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് (സിഇഡി) എന്ന സ്ഥാപനത്തെ കൊണ്ട് നടത്തിയ പഠനത്തിൽ 164 ഇടങ്ങൾ ജലശാസ്ത്രപരമായി സെൻസിറ്റീവാണെന്നും ഭൂമിക്കടിയിൽ മണ്ണിന്റെ കുഴലുകൾ (സോയിൽ പൈപ്പിംഗ്) ഉണ്ടാവാനും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു. ഇതടക്കം കേരളത്തിന്റെ ഭൂപ്രകൃതി കണക്കിലെടുക്കാതെ നടത്തുന്ന ഏത് വികസന പ്രവർത്തനവും വൻ ദുരന്തത്തിന് വഴിവയ്ക്കുന്ന കാര്യത്തിൽ സംശയമില്ല.
നിലവിലുള്ള റെയിൽവേ ലൈനിന് പാരലലായി വളവുകൾ നിവർത്തിയും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും വേഗത ആർജ്ജിക്കാമെന്നിരിക്കെ താങ്ങാനാവാത്ത കടക്കണിയും പാരിസ്ഥിതിക ആഘാതവും കുടിയൊഴിപ്പിക്കലും ഉണ്ടാക്കുന്ന പദ്ധതികളുടെ മേൽ പിടിവാശി പിടിക്കുന്നത് എന്തിന്? പുതിയ സാഹചര്യം സിൽവർ ലൈനിന് വേണ്ടി സ്ഥലം ഏറ്റെടുക്കാൻ ഇറക്കിയ ഉത്തരവ് പിൻവലിക്കേണ്ടതിന്റെയും അനുമതിയില്ലാതെ സ്വകാര്യഭൂമിയിൽ കടന്നുകയറി കല്ലിട്ടതിനെ പ്രതിരോധിച്ച സാധാരണക്കാരുടെ മേൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കേണ്ടതിന്റെയും അനിവാര്യതയ്ക്ക് അടിവരയിടുന്നു. ഉത്തരവു നിലനിൽക്കുന്നതിനാൽ ബാങ്ക് വായ്പ എടുക്കാനോ ക്രയവിക്രയം നടത്താനോ കഴിയാതെ ഭൂ ഉടമകൾ നട്ടംതിരിയുകയാണ്. ഈ യാഥാർത്ഥ്യങ്ങളാ കെ നിലനിൽക്കുമ്പോൾ പഴയവീഞ്ഞു പുതിയ കുപ്പിയിൽ അവതരിപ്പിക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് പുതുശ്ശേരി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































