Saturday, May 18, 2024 11:41 am

മോക്ക് ഡ്രില്‍ ദുരന്തം ഉത്തരവാദിത്വപ്പെട്ടവര്‍ ഒഴിഞ്ഞു മാറുന്നു : ജോസഫ് എം പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : മോക്ക് ഡ്രില്‍ ദുരന്തം ഉത്തരവാദിത്വപ്പെട്ടവര്‍ ഒഴിഞ്ഞു മാറുന്നു ജോസഫ് എം പുതുശ്ശേരി. അരഡസനിലധികം ഡിപ്പാർട്ട്മെന്റുകളും അതിലെ നൂറോളം ഉദ്യോഗസ്ഥരും മോക്ക് ഡ്രില്ലിൽ പങ്കെടുത്തിട്ടും ദുരന്തത്തിനുശേഷം ഇവരെല്ലാം ഒന്നൊന്നായി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന വിചിത്രമായ കാഴ്ചയാണ് കാണാനാവുന്നതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. ഡിപ്പാർട്ട്മെന്റിന്‍റെ കാര്യക്ഷമത പ്രകടമാക്കാൻ സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിൽ വെള്ളത്തിൽ ഇറങ്ങുന്നതടക്കമുള്ള ഒരാവശ്യത്തിനും പൊതുജനങ്ങളെ നിയോഗിക്കാറില്ല.

ജനങ്ങൾക്ക് പരിശീലനം നൽകാൻ ലക്ഷ്യമിട്ടു ഉള്ളതാണെങ്കിൽ അതിന് ആളുകളെ നേരത്തെ തിരഞ്ഞെടുക്കുകയും അവർക്ക് പരിശോധനയും പരിശീലനവും നടത്തുകയും വേണം. ഇവിടെ ഇത് രണ്ടുമല്ലാതെ നഗ്നമായ നിയമലംഘനമാണ് നടത്തിയത്. വഴിയേ പോയവരെ യാതൊരു തയ്യാറെടുപ്പോ പരിശോധനയോ പരിശീലനമോ കൂടാതെ വെള്ളത്തിൽ ഇറക്കുകയായിരുന്നു.

ദുരന്ത നിവാരണത്തെ ദുരന്തമാക്കി മാറ്റിയ ഈ സംഭവത്തിലെ ഗുരുതരമായ വീഴ്ചകൾ കണ്ടെത്താൻ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിദഗ്ധർ അടങ്ങിയ സമിതിയെ കൊണ്ട് അന്വേഷണം നടത്തണം. എങ്കിൽ മാത്രമേ യഥാർത്ഥ വസ്തുതകൾ കണ്ടെത്താനും നാളെ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും കഴിയൂ. കളക്ടർ പറയുന്നതുപോലെ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ അറിയാതെയാണ് കാര്യങ്ങൾ നടന്നതെങ്കിൽ അത് ഗുരുതരമായ കുറ്റമാണ്. അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും അതിനൊരു രൂപമോ വ്യക്തതയോ വന്നിട്ടില്ലെന്നും അത് ദുരൂഹമാണെന്നും പുതുശ്ശേരി പറഞ്ഞു.

മോക്ക് ഡ്രില്ലിനിടയിൽ മുങ്ങിമരണം ഉണ്ടായതിലെ വീഴ്ചകൾ അന്വേഷിക്കണമെന്നും ബിനു സോമന്‍റെ ആശ്രിതർക്ക് പരമാവധി സഹായം നൽകണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കല്ലുപ്പാറ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.എം. മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ. ജേക്കബ് കെ. ഇരണക്കൽ, ജെയിംസ് കാക്കനാട്ടിൽ, രാജൻ വരിക്കപ്ലാമൂട്ടിൽ, വർഗീസ്കുട്ടി മാമൂട്ടിൽ, സണ്ണി ഫിലിപ്പ്, കെ. സി. ജേക്കബ്, പി. ജ്യോതി, ഐപ്പ് പുലിപ്ര, ഒ. എം. മാത്യു, സൂസൻ തോമസ്, അജിത വിൽക്കി, തങ്കമണി ഗോവിന്ദൻ, സുരേഷ് സ്രാമ്പിക്കൽ, സി.ജെ. കുര്യൻ, ഒ. എം. ബേബി, കെ. ജെ. രാജൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുസ്ലീം സമുദായത്തെ ബിജെപിയോട് അടുപ്പിക്കല്‍ തന്നെയാണ് തന്‍റെ ലക്ഷ്യമെന്ന് എപി അബ്ദുള്ളക്കുട്ടി

0
ലക്നൗ: നരേന്ദ്ര മോദിയുടെ പല പരാമര്‍ശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണെന്ന് ബിജെപി ദേശീയ...

മോദിയേയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ 100 കോടി വാഗ്ദാനം ചെയ്തു ; ​ഗുരുതര ആരോപണവുമായി...

0
കർണാടക: കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി...

മെയ്‌ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിക്കുന്നു ; എസ്.ജയശങ്കർ

0
ഡൽഹി: രാജ്യത്തെ പൗരന്മാരുടെ കഴിവുകൾ ആഗോള തലത്തിൽ വലിയ രീതിയിൽ അംഗീകരിക്കപ്പെടുന്നുണ്ടെന്ന്...

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആനകളുടെ കണക്കെടുക്കാൻ ഒരുങ്ങി വനംവകുപ്പ്

0
ബെംഗളൂരു: കർണാടക, തമിഴ്‌നാട്, കേരളം, തെലങ്കാന, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ...