തിരുവല്ല : മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിക്കുകയല്ലാ പകരം ഖേദപ്രകടനവും ക്ഷമാപണവുമാണ് നടത്തേണ്ടതെന്നു കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ഇപ്പോൾ നിൽക്കക്കള്ളിയില്ല എന്ന് വന്നപ്പോൾ തടി തപ്പാനുള്ള സൂത്രവിദ്യ എന്ന നിലയിലാണ് മന്ത്രി പ്രസ്താവന പിൻവലിച്ചിട്ടുള്ളത്. മത നേതാക്കളെ ക്ഷണിച്ച് മുഖ്യമന്ത്രി നടത്തുന്ന ക്രിസ്മസ് – പുതുവത്സര ആഘോഷ കൂടി വരവ് ജനുവരി മൂന്നിന് നടക്കാനിരിക്കുന്നത് കൊണ്ടാണ് മന്ത്രി പ്രസ്താവന പിൻവലിക്കാൻ മുതിർന്നത്. എറിഞ്ഞ കല്ലും പോയ വാക്കും പിടിച്ചാൽ കിട്ടില്ല എന്ന വസ്തുത ആർക്കാണ് അറിയാത്തത്? ഭരണഘടന കുന്തവും കൊടച്ചക്രവുമാണെന്ന് പറഞ്ഞതടക്കം വില കുറഞ്ഞതും ആക്ഷേപകരവുമായ പ്രസ്താവനകളാണ് മന്ത്രി നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത്. അത് തിരുത്തിക്കേണ്ട മുഖ്യമന്ത്രിയും പാർട്ടിയും അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല അതിനെ സാധൂകരിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തതിനെ കുറിച്ച് മന്ത്രി നടത്തിയ ആക്ഷേപകരമായ പ്രസ്താവനയ്ക്ക് ശേഷവും സമാനമായ പ്രസ്താവന തന്നെയാണ് മുഖ്യമന്ത്രിയും നടത്തിയത്. ഇതിൽനിന്ന് മന്ത്രി ഒറ്റയ്ക്കല്ല എന്ന് വ്യക്തം. അതും ഗൗരവപൂർവ്വം കാണേണ്ടതുണ്ട്. മതനേതാക്കളെ അധിക്ഷേപിച്ചതു വഴി ക്രിമിനൽ കുറ്റം ചെയ്ത മന്ത്രിക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും പുതുശ്ശേരി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























