മൈലപ്ര മൗണ്ട്ബഥനി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് നിർമ്മിച്ച സ്നേഹരാമം നാടിനു സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മൈലപ്ര : മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മൈലപ്ര മൗണ്ട്ബഥനി ഹയർസെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് നിർമ്മിച്ച സ്നേഹരാമം നാടിനു സമർപ്പിച്ചു. സപ്തദിന സഹവാസ ക്യാമ്പിൽ ഉൾപ്പെടുത്തി കുമ്പഴ മത്സ്യ മാർക്കറ്റിന് സമീപം നിർമ്മിച്ച സ്നേഹാരാമത്തിന്റെ സമർപ്പണം കോന്നി ബ്ലോക്ക് വികസന കാര്യ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ഈശോ നിർവഹിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. വർഗീസ് പി മാത്യു ആധ്യക്ഷത വഹിച്ചു.

പി റ്റി എ പ്രസിഡന്റ്‌ നെജിം രാജൻ, വൈസ് പ്രിൻസിപ്പൽ ബൈജു മാത്യു, ചിത്രകാരൻ ബിജു സ്‌മൃതി, എന്നിവർ ആശംസകൾ അർപ്പിച്ചു. വോളന്റിയർ ലീഡേഴ്‌സ് സിബിൻ, ലക്ഷ്മി മോഹൻ, ക്യാമ്പ് ലീഡേഴ്‌സ് അശ്വിൻ, ഇഷിത എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം ഓഫീസർ രാജീവ്‌ പി ജി നന്ദി അറിയിച്ചു. റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്ത്, രണ്ട് സിമന്റ് ബെഞ്ചുകൾ സഹിതം നിർമിച്ച പൂന്തോട്ടവും വിശ്രമ കേന്ദ്രവും നാട്ടുകാർക്ക് കൗതുകമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...