ജനങ്ങളെ ഷോക്കടിപ്പിക്കുന്ന അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് ജോസഫ് എം. പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജനങ്ങളെ ഷോക്കടിപ്പിക്കുന്ന അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു. ഇപ്പോൾ 16 പൈസയുടേയും 3 മാസം കഴിഞ്ഞാൽ ഏപ്രിലിൽ 12 പൈസയുടേയും വർദ്ധനവ് ഒരുമിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാരിന്റെയും ബോർഡിന്റെയും പിടിപ്പുകേടിന്റെയും ധൂർത്തിന്റെയും അഴിമതിയുടെയും പാപഭാരം മുഴുവൻ ജനങ്ങളുടെമേൽ കെട്ടി ഏൽപ്പിച്ചിരിക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 25 വർഷത്തേക്ക് ഒരു യൂണിറ്റ് വൈദ്യുതിക്ക് 4 രൂപ 29 പൈസ നിരക്കിൽ വാങ്ങാൻ കരാർ ഉണ്ടാക്കുകയും ഏഴു വർഷത്തോളം ആ കരാർ പ്രകാരം വൈദ്യുതി വാങ്ങുകയും ചെയ്തു.

രണ്ടുവർഷം മുമ്പ് ഈ സർക്കാർ ആ കരാർ റദ്ദാക്കി. എന്നിട്ട് 4.29 രൂപയുടെ സ്ഥാനത്തു 6 മുതൽ 12 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ 15 മുതൽ 20 കോടി രൂപ വരെയാണ് പ്രതിദിനം ബോർഡിന് നഷ്ടമുണ്ടായത്. ഇതാണ് ബോർഡിനെ ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. അതിന് ജനങ്ങളെ ശിക്ഷിക്കുന്നതിനു പകരം ഇതിന് കാരണക്കാരായവരിൽ നിന്ന് ഈടാക്കുകയാണ് ചെയ്യേണ്ടത്. അദാനിയുടെ കമ്പനിക്ക് കരാർ നൽകാൻ വേണ്ടിയാണ് നിലവിലുണ്ടായിരുന്ന ലാഭകരമായ കരാർ റദ്ദാക്കിയതെന്നും ഇതിന്റെ പിന്നിലെ അഴിമതി അന്വേഷിക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരുണാനിധിയുടെ പേരമകളെ അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ്

0
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരമകളും മുൻ...

ബഹളങ്ങൾക്കിടെ ലോക് സഭ ഇന്നും സ്തംഭിച്ചു

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ബാങ്ക് മാനേജരെ മർദിച്ചതിന് കരുണാനിധിയുടെ പേരമകൾ അഴ​ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തു

0
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരമകളും മുൻ ഡിഎംകെ നേതാവും...

ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന്...