ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടേത് സമര്‍പ്പിത ജീവിതം : നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : രാജ്യത്തിനായുള്ള സമര്‍പ്പിത ജീവിതമാണ് മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ  മെത്രാപ്പോലീത്തയുടേതെന്ന് നരേന്ദ്ര മോദി. മെത്രാപ്പോലീത്തയുടെ നവതിയാഘോഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യമെടുത്ത തീരുമാനങ്ങളില്‍ ഇതുവരെ ലഭിച്ചത് ആശാവഹമായ ഫലങ്ങളാണ്.

ജാഗ്രത തുടരണമെന്നും രാജ്യത്തിന്റെ ഉന്നമനത്തിനായി സാമ്പത്തിക ഉത്തേജനത്തിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം മറുപടി പ്രസംഗത്തില്‍ രാജ്യപുരോഗതിക്കായി നരേന്ദ്രമോദി നടത്തുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തിരുവല്ല മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്കായിരുന്നു ചടങ്ങുകള്‍. കര്‍ദ്ദിനാള്‍ ക്ലീമിസ് കത്തോലിക്കാ ബാവ, ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ബിഷപ് തോമസ് കെ.ഉമ്മന്‍, ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഡോ. ഉഷാ ടൈറ്റസ്, അക്കീരമണ്‍ കാളിദാസ ഭട്ടതിരി, സലിം സഖാഫി മൗലവി, സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് , ആന്റാ ആന്റണി എം.പി, മാത്യു ടി. തോമസ് എം.എല്‍.എ, രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍, ജില്ലാ കലക്ടര്‍ പി.ബി. നൂഹ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വൈദിക ട്രസ്റ്റി റവ.തോമസ് കെ. അലക്സാണ്ടര്‍, അത്മായ ട്രസ്റ്റി പി.പി. അച്ഛന്‍ കുഞ്ഞ് എന്നിവര്‍ മംഗളപത്രം സമര്‍പ്പിച്ചു. മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളക്ക് വേണ്ടി ബി.ജെ.പി സംസ്ഥാന സമിതിയംഗം ടി.ആര്‍. അജിത് കുമാര്‍, ജില്ലാ സെല്‍ കോ- ഓര്‍ഡിനേറ്റര്‍ വിനോദ് തിരുമൂലപുരം എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി. രാവിലെ എട്ടിന് പുലത്തീന്‍ ചാപ്പലില്‍ നടന്ന സ്‌തോത്ര ശ്രുശൂഷയോടും കുര്‍ബ്ബാനയോടും കൂടിയായിരുന്നു നവതി ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...