എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ മരണം ; നിർണായക തെളിവുകൾ കൈമാറുമെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറുമെന്ന് കുടുംബം. മഹേശൻ, ഭാര്യക്ക് കൈമാറിയ കത്തും അന്വേഷണസംഘത്തിന് കൈമാറും. മാനസിക പീഡനം സംബന്ധിച്ച് നിർണായക വിവരങ്ങൾ കത്തിൽ ഉണ്ടെന്നാണ് സൂചന. തനിക്ക് എന്തെങ്കിലും പറ്റിയാൽ കത്ത് പുറത്തുവിടണമെന്ന് മഹേശൻ പറഞ്ഞിരുന്നു. ആത്മഹത്യക്ക് കുറച്ച് ദിവസം മുമ്പാണ് കത്ത് നൽകിയത്.

മഹേശന്‍റെ മരണത്തിൽ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉയര്‍ത്തുന്നത്. മഹേശന്‍റേതായി പോലീസ് കണ്ടെടുത്ത ആത്മഹത്യാകുറിപ്പിൽ വെള്ളാപ്പള്ളി നടേശന്‍റെയും സഹായി അശോകന്‍റെയും പേരുണ്ടെന്ന് ബന്ധു അനിൽകുമാർ കഴിഞ്ഞ ദിവസം ന്യൂസ് അവറിൽ പറഞ്ഞിരുന്നു. മഹേശൻ തൂങ്ങി മരിച്ച യൂണിയൻ ഓഫീസിൽ നിന്ന് പോലീസിന് കിട്ടിയ ആത്മഹത്യാകുറിപ്പിനെക്കുറിച്ചാണ് ബന്ധു അനിൽകുമാർ തുറന്നുപറഞ്ഞത്. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ പ്രതിരോധിച്ച്, ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് എത്തി. മനോനില തെറ്റിയ അവസ്ഥയിലായിരുന്നു മഹേശനെന്നാണ് വെള്ളാപ്പള്ളിയുടെ വാദം.

എസ്എൻഡിപിയെ തകർക്കാൻ ശ്രമിച്ച എതിർ ചേരിയുടെ കുപ്രചരണങ്ങളാണ് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടത്. സിബിഐ അന്വേഷണം വേണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് എഡിജിപി തച്ചങ്കരിക്ക് നൽകിയ കത്തിലാണ് വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതാ മനോഭാവമുണ്ടെന്ന് മഹേശൻ പറയുന്നത്. അതേസമയം, മഹേശന്‍റെ ആത്മഹത്യ കൊലപാതകത്തിന് സമാനമാണെന്നും, സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....