ജൂനിയര്‍ അഭിഭാഷകര്‍ക്ക് 3000 രൂപ വീതം പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജൂനിയര്‍ അഭിഭാഷകര്‍ക്ക് 3000 രൂപ വീതം പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. 30 വയസില്‍ കൂടാത്ത, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള അഭിഭാഷകര്‍ക്കാണ് സ്‌റ്റൈപ്പെന്‍ഡ് നല്‍കുക. ബാറിലെ സേവന കാലം മൂന്ന് വര്‍ഷത്തില്‍ അധികരിക്കരുത്. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് വാര്‍ഷിക വരുമാന പരിധി ബാധകമാവില്ല.

അഭിഭാഷകക്ഷേമനിധിയില്‍ നിന്ന് ജൂനിയര്‍ അഭിഭാഷകര്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ് നല്‍കാന്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഭിഭാഷകക്ഷേമ നിധി നിയമ പ്രകാരം രൂപം നല്‍കിയതാണ് ക്ഷേമനിധി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് തുക നല്‍കുക. അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്. 2021-ല്‍ സംസ്ഥാന ബാര്‍ കൗണ്‍സില്‍ വിജ്ഞാപനം ചെയ്ത കേരള അഭിഭാഷകരുടെ സ്റ്റൈപ്പന്‍ഡ് ചട്ടങ്ങള്‍ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഭിഭാഷകര്‍ക്കുള്ള സ്റ്റൈപ്പന്റ് ഫണ്ടില്‍ നിന്ന് ട്രസ്റ്റി കമ്മിറ്റിക്ക് മാസാടിസ്ഥാനത്തിലോ ട്രസ്റ്റി കമ്മിറ്റി തീരുമാനിക്കുന്ന ഇടവേളകളിലോ വിതരണം ചെയ്യാമെന്നാണ് വ്യവസ്ഥ. അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും തുക കൈമാറുക.

1980-ലെ കേരള അഭിഭാഷക ക്ഷേമനിധി നിയമത്തിലെ സെക്ഷന്‍ 9, സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന നിരക്കില്‍ 30 വയസ്സിന് താഴെയും മൂന്ന് വര്‍ഷത്തില്‍ താഴെ പ്രാക്ടീസും ഉള്ള ജൂനിയര്‍ അഭിഭാഷകര്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്‍ഡ് നല്‍കാന്‍ ട്രസ്റ്റി കമ്മിറ്റിയെ പ്രാപ്തമാക്കുന്നുണ്ട്. നിയമപ്രകാരം രൂപീകരിച്ച അഭിഭാഷക ക്ഷേമനിധിയില്‍ നിന്നാണ് സ്റ്റൈപ്പന്‍ഡ് വിതരണം ചെയ്യേണ്ടതെന്നും ഈ നിയമത്തിലാണ് വ്യക്തമാക്കുന്നത്. 2018 മാര്‍ച്ച്‌ 9-ലെ ഉത്തരവ് പ്രകാരം കേരള സര്‍ക്കാര്‍ പ്രതിമാസ സ്റ്റൈപ്പന്‍ഡായി 1000 രൂപ അനുവദിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...