തിരുവനന്തപുരം : അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുളള തർക്കം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്. എല്ലാവർക്കും തൊഴിലെടുക്കാൻ അവകാശമുണ്ട്. ഇതേ സംബന്ധിച്ച് പഠിച്ച കമ്മിഷൻ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. ഏറ്റുമുട്ടലുകളല്ല ജനാധിപത്യയത്തിന്റെ സംവിധാനത്തിൽ ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതിയിലുണ്ടായതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുളള തർക്കം ; സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്
RECENT NEWS
Advertisment