കാബൂളില്‍ വിമാനത്തിന്റെ ചക്രങ്ങളില്‍ പിടിച്ച് രക്ഷപെടാന്‍ ശ്രമിച്ച രണ്ടു പേര്‍ വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : താലിബാന്‍ അധികാരം പിടിച്ച അഫ്​ഗാനിസ്ഥാനില്‍ നിന്നും വിമാനത്തില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട്​ പേര്‍ മരിച്ചു. വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി രക്ഷപെടാന്‍ ശ്രമിച്ചവരാണ്​ ദാരൂണമായി മരിച്ചത്​. തെഹ്​റാന്‍ ടൈംസാണ്​ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത്​ വിട്ടത്​.

കാബൂളില്‍ നിന്നും വിമാനം പറന്നുയര്‍ന്നയുടന്‍ രണ്ട്​ പേര്‍ വീഴുന്നതാണ്​ വിഡിയോയിലുള്ളത്​. വിമാനത്തിന്റെ ചക്രത്തോട്​ ചേര്‍ത്ത്​ ശരീരം കയര്‍ കൊണ്ട്​ ബന്ധിപ്പിച്ചാണ് ഇവര്‍ അഫ്​ഗാന്‍ വിടാന്‍ ശ്രമിച്ചത്​. എന്നാല്‍ ഈ ശ്രമം വിഫലമാവുകയായിരുന്നു. താലിബാന്‍ അഫ്​ഗാനിസ്​താനില്‍ അധികാരം പിടിച്ചതോടെ നിരവധി പേരാണ്​ രാജ്യം വിടാനുള്ള ശ്രമം നടത്തുന്നത്​. അഫ്​ഗാന്‍ വിടാനായി ആയിരക്കണക്കിന്​ പേരാണ്​ ഇന്ന്​ കാബൂളിലെ ഹാമിദ്​ കര്‍സായി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയത്. ആള്‍ക്കൂട്ടം നിയന്ത്രണാതീതമായതോടെ യു.എസ്​ സൈന്യം ആകാശത്തേക്ക്​ വെടിവെച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...