മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറി ; ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി ബിബിസി ലേഖനം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയക്ക് പിന്നാലെ ഐടി ഉദ്യോഗസ്ഥര്‍ക്കും പോലീസിനുമെതിരെ ആരോപണവുമായി ബിബിസി ഹിന്ദിയില്‍ ലേഖനം. ഐ ടി പരിശോധനയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളോളം ജോലി ചെയ്യാനായില്ല എന്ന് ലേഖനത്തിലൂടെ ബിബിസി ആരോപിച്ചു. ആദായ നികുതി ഉദ്യോഗസ്ഥരും പോലീസും മോശമായി പെരുമാറിയെന്ന പരാതിയും ബിബിസി ഉന്നയിക്കുന്നുണ്ട്. ചോദ്യങ്ങള്‍ക്കെല്ലാം ജീവനക്കാര്‍ മറുപടി നല്‍കിയെന്നും ബിബിസി വ്യക്തമാക്കി.

എന്നാല്‍ ബിബിസി ജീവനക്കാരുടെ ജോലി തടസപ്പെടുത്താതെയാണ് സര്‍വെ നടത്തിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. മൂന്ന് ദിവസമാണ് രാത്രി ഉള്‍പ്പെടെ ബിസിസി ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് മുംബൈയിലെയും ഡല്‍ഹിയിലെയും ബിബിസി ഓഫീസുകളില്‍ മൂന്ന് ദിവസമായി നടന്നിരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് അവസാനിച്ചത്. ഡല്‍ഹിയില്‍ 60 മണിക്കൂറും മുംബൈയില്‍ 55 മണിക്കൂറുമാണ് സര്‍വേ നടത്തിയത്.

ബിബിസി ഓഫീസില്‍ നിന്ന് നിരവധി രേഖകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡ്രൈവുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ആദായ നികുതി ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് പരിശോധന നടന്നതെന്നാണ് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നത്. ഓഫീസുകളിലെ പ്രധാന ജീവനക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തി. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തെന്ന വാദവും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...