പ്രണയനൈരാശ്യത്തെ കുറിച്ച് കളിയാക്കിയതിന് യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പ്രണയ നൈരാശ്യത്തെ കുറിച്ച് കളിയാക്കിയതിന് യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു. ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് ബന്ധുക്കളെ അടിച്ച് പരിക്കേൽപ്പിച്ചത്. സഹോദരന്മാരുടെ ഭാര്യമാർ, സഹോദരി എന്നിവരെ ആണ് ബിഷറുൽ ഹാഫി ആക്രമിച്ചത്. ശനിയാഴ്ച രാത്രി പത്തോടെ വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്.

ഒറ്റപ്പാലം പഴയലക്കിടിയിൽ കുടുംബത്തിലെ ഗർഭിണികളടക്കം മൂന്ന് യുവതികളെയാണ് യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്. പഴയലക്കിടി അകലൂർ വയനാടൻ വീട്ടിൽ 25 കാരിയായ സക്കീറ, 23 കാരിയായ റിൻസീന, 22 കാരിയായ അനീറ എന്നിവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രേമനൈരാശ്യം കളിയാക്കിയതിന്‍റെ ദേഷ്യത്തിലായിരുന്നു യുവതികൾക്ക് നേരെ അക്രമം നടന്നതെന്ന് പോലീസ് പറയുന്നു.

സംഭവത്തില്‍ റിൻസീനയുടെ സഹോദരനും സക്കീറയുടെയും അനീറയുടെയും ഭർതൃസഹോദരനുമായ 22 കാരൻ ബിഷറുൽ ഹാഫിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ അനീറയുടെയും സക്കീറയുടെയും തലയിൽ തുന്നലുകളുണ്ട്. റിൻസീനയുടെ തലയിലെ പരിക്കുകൾ ഗുരുതരമാണ്. അനീറയും സക്കീറയും ഗർഭിണികളുമാണ്. യുവതികളെ ആക്രമിച്ച
ബിഷറുൽ ഹാഫിയെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

ബിഷറുലിന്‍റെ പ്രേമം തകർന്നത് കളിയാക്കിയതിന്‍റെ ദേഷ്യത്തിൽ വീടിന് പുറത്തിരുന്ന ഇരുമ്പ് ചുറ്റികയെടുത്തുകൊണ്ടുവന്ന് ആക്രമിച്ചെന്നാണ് യുവതികൾ പോലീസിന് നൽകിയ മൊഴി. മൂന്ന് പേരും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. റിൻസീനക്ക് തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് 2 പേർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...