തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ശുചീകരണ തൊഴിലാളി ജോയ് മരിച്ചത് സംഭവിക്കാൻ പാടില്ലാത്ത ദുരന്തമെന്ന് മന്ത്രി എംബി രാജേഷ്. രക്ഷാ പ്രവർത്തനം പ്രശംസ അർഹിക്കുന്നതാണെന്നും ഡൈവിംഗ് സംഘാംഗങ്ങളെ ഉചിതമായി സര്‍ക്കാര്‍ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവും ഇല്ലാഞ്ഞിട്ടും അത് സര്‍ക്കാരിൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനോ കോർപറേഷനോ അധീനതയില്ലാത്ത സ്ഥലത്താണ് അപകടം നടന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകും. പരസ്പരം പഴിചാരാൻ ഉദ്ദേശിച്ചിരുന്നില്ല. മാലിന്യ പ്രശ്നം പൂർണ്ണമായി പരിഹരിക്കാനായിട്ടില്ല എന്നത് ശരിയാണ്. തുടക്കം മുതൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടന്നു. ഇല്ലാത്ത ഉത്തരവാദിത്തം സർക്കാരിന്റെ തലയിൽ വച്ച് കെട്ടുമ്പോൾ ചിലത് പറയാതെ വയ്യ. വിമർശിക്കാൻ കുറെ കൂടി കാത്തിരിക്കാനുള്ള വിവേകം പ്രതിപക്ഷ നേതാവ് കാണിക്കണമായിരുന്നു. മാലിന്യ പ്രശ്നത്തിൽ പരിഹാരം കാണേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. മാലിന്യം ശൂന്യാകാശത്ത് നിന്ന് വന്നതല്ല. റെയിൽവേ ആക്ടിൽ റെയിൽവെയുടെ സ്ഥലത്ത് മറ്റൊരു ഏജൻസിക്കും ഒന്നും ചെയ്യാനാകില്ലെന്ന് പ്രത്യേകം പറയുന്നുണ്ടെന്നും ഉത്തരവാദി റെയിൽവെയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.