വഖഫ് ഭൂമി കേസിൽ കക്ഷി ചേരാനുള്ള മുനമ്പം നിവാസികളുടെ ഹർജിയിൽ തിങ്കളാഴ്ച വിധി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില്‍ കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പം നിവാസികൾക്കു വേണ്ടി നൽകിയ ഹർജിയിൽ മൂന്നംഗ വഖഫ് ട്രൈബ്യൂണൽ ഏപ്രിൽ ഏഴിന് വിധി പറയും. അഭിഭാഷകരുടെ വാദം കേട്ട ശേഷമാണ് കേസ് വിധിപറയാൻ മാറ്റിയത്. മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സംസ്ഥാന വഖഫ് ബോർഡ് നടപടിക്കെതിരെയടക്കം ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ ട്രൈബ്യൂണൽ പരിഗണിക്കുന്ന രണ്ട് അപ്പീലുകളിൽ കക്ഷി ചേരണമെന്നാണ് ആവശ്യം. കക്ഷി ചേരാനുള്ള മറ്റു രണ്ട് ഹർജികൾ നേരത്തേ ട്രൈബ്യൂണൽ തള്ളിയിരുന്നു. വഖഫ് സംരക്ഷണ വേദി, അഖില കേരള വഖഫ് സംരക്ഷണ സമിതി എന്നിവയുടെ ഹർജികളാണ് തള്ളിയത്.

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ബോർഡിന്റെ 2019ലെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തവരും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഫാറൂഖ് കോളജിന്റെ അപ്പീലുകൾ. നിസാർ കമീഷന്റെ റിപ്പോർട്ട് വന്നതോടെ സർവേയടക്കമുള്ള തുടർ നടപടിയെടുക്കാതെ സ്വമേധയാ ബോർഡ് സ്ഥലമേറ്റെടു​ത്തെന്നാണ് അഡ്വ.കെ.പി. മായൻ, അഡ്വ.വി.പി. നാരായണൻ എന്നിവർ മുഖേന ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ അപ്പീലിലെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...