ന്യൂഡല്‍ഹി: ജൂലൈ 31 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങാനും സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാനും അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് പരിശോധന നെഗറ്റീവ് ആയവരെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കൂ. കോവിഡ് ഫലം നെഗറ്റീവാണെങ്കില്‍ 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാനാകൂ.
രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുമതി ലഭിക്കില്ല. സ്വന്തം ചിലവില്‍ വേണം പരിശോധന നടത്താന്‍. വിമാനത്താവളത്തിലും പരിശോധനയുണ്ടാകും. 15 മുതല്‍ 50 വരെ വയസ്സുള്ളവരെ മാത്രമേ സിനിമാ തീയ്യേറ്ററിലേക്ക് പ്രവേശിപ്പിക്കൂ. നിശ്ചിത അകലംപാലിച്ച് തിയേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കും. ജൂലൈ 31നകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.