പോക്‌സോ കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍ ; പീഡനം പുറത്തറിഞ്ഞത് കൗണ്‍സിലിങ്ങില്‍

For full experience, Download our mobile application:
Get it on Google Play

മണ്ണാര്‍ക്കാട് : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോട്ടോപ്പാടം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജെ.എച്ച്.ഐ. സുരേഷ് ജോര്‍ജ് വര്‍ഗീസ് (42) ആണ് ബാലപീഡന നിരോധന (പോക്സോ) നിയമത്തിലെ വകുപ്പുകള്‍പ്രകാരം അറസ്റ്റിലായത്.

പീഡനത്തിനുശേഷം കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്ന കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

നഞ്ചപ്പനഗറിലുള്ള വീട്ടില്‍നിന്ന് വെള്ളിയാഴ്ച രാവിലെയാണ് സുരേഷിനെ അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു. സി.ഐ അജിത്ത്‌കുമാര്‍, എസ്.ഐ ജസ്റ്റിന്‍, എ.എസ്.ഐ വിജയമണി, സി.പി.ഒ മാരായ കമറുദീന്‍, ഷഫീക്ക്, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...