റായ്പൂര്‍:ഛത്തീസ്ഗഡിലെ റായ്പൂരിൽ വിവാഹ സൽക്കാരത്തിന് തൊട്ടുമുമ്പ് നവദമ്പതികളെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിക്രപാറ പോലീസ് സ്റ്റേഷൻ പരിധിയിലെ ബ്രിജ്നഗറിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതായിരിക്കാമെന്നാണ് പോലീസിന്റെ സംശയം. അസ്ലമും(24) കഹ്കാഷ ബാനോയും(22) ഞായറാഴ്ചയാണ് വിവാഹിതരായത്. ചൊവ്വാഴ്ച രാത്രി വിവാഹ സല്‍ക്കാരം നടത്താനും തീരുമാനിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇരുവരും റൂമിനുള്ളി ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം വധുവിന്റെ നിലവിളി കേട്ട വരന്റെ മാതാവ് അവിടേക്ക് ഓടിയെത്തി. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ദമ്പതികള്‍ പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന വധൂവരന്മാരെയാണ് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.പിന്നീട് പോലീസെത്തിയാണ് വാതില്‍ തകര്‍ത്ത് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തതായി പോലീസ് പറഞ്ഞു. “ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഭർത്താവ് ഭാര്യയെ കത്തികൊണ്ട് ആക്രമിക്കുകയും തുടർന്ന് ജീവനൊടുക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന്” പോലീസ് അറിയിച്ചു. വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033