കാസര്‍ഗോഡ് : പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിനി പവിത്ര (15) ആണ് മരിച്ചത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഗുഡ് ട്രെയിനിനടിയില്‍ കൂടി പാളം മുറിച്ചു കടക്കവെ കണ്ണൂര്‍ ഭാഗത്ത് നിന്ന് മംഗളുരു ഭാഗത്തേക്കു പോവുകയായിരുന്ന കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അഗ്നിശമനസേനയുടെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു
Recent News
Advertisment