കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ്ജസ്റ്റിസ് ആയി ജസ്റ്റിസ് അലക്സാണ്ടർ തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി; കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ്ജസ്റ്റിസ് ആയി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിച്ചു. ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്‌.വി. ഭാട്ടി സുപ്രീംകോടതി ജഡ്ജിയായി മാറിയതോടെയാണ് പുതിയ നിയമനം. ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജസ്റ്റിസ് എസ്‌.വി. ഭാട്ടി നാളെ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കും. ജസ്റ്റിസ് ഉജ്ജ്വൽ ഭുയാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 2014 ജനുവരി 23ന് അഡീഷണൽ ജഡ്ജിയായാണ് അലക്‌സാണ്ടർ തോമസ് ഹൈക്കോടതിയിൽ നിയമിതനായത്. 2016 മാർച്ച് 10ന് സ്ഥിരം ജഡ്ജിയായി നിയമിതനായി.

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വെങ്കട്ടനാരായണ ഭട്ടി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32 ആയി ഉയർന്നു. ജസ്റ്റിസ് ഭാട്ടിക്ക് 2027 മെയ് ആറുവരെ കാലാവധിയുണ്ടാകും. ജസ്റ്റിസ് ഭൂയാൻ 2029 ആഗസ്റ്റ് രണ്ടിനായിരിക്കും വിരമിക്കുക. ഇരുവരെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ കഴിഞ്ഞയാഴ്ചയാണ് കൊളീജിയം ശുപാർശ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...