ആദ്യവിവാഹം മറച്ച് വീണ്ടും വിവാഹിതനായി; ഭാര്യയുടെ പരാതിയിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആദ്യവിവാഹം മറച്ചു വെച്ച് വീണ്ടും വിവാഹിതനായ യുവാവ് രണ്ടാമത്തെ ഭാര്യയുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായി. തൃശൂർ ചെമ്പൂക്കാവ് കൊപ്പട്ടിയിൽ വൈശാഖാണ്​(31) മുളവുകാട് പോലീസിന്‍റെ പിടിയിലായത്. ബംഗളൂരുവിൽ ‍സിവിൽ ‍സർവിസ് കോച്ചിങ്ങിന് ചേർന്ന് സ്വകാര്യ സ്ഥാപനത്തിൽ ഉന്നത ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി ആദ്യം ബിഹാർ സ്വദേശിയായ യുവതിയെ അവരുടെ നാട്ടിൽചെന്ന് ഹിന്ദുമതാചാര പ്രകാരം വിവാഹം ചെയ്തിരുന്നു. ഈ വിവാഹം നിലനിൽക്കെ കേരളത്തിൽ തിരിച്ചെത്തി സ്വകാര്യ മാട്രിമോണിയൽ സൈറ്റിലൂടെ തനിക്ക് 20 ലക്ഷം വാർഷിക വരുമാനമുള്ള ജോലിയുണ്ടെന്നും ബി.ടെക് ബിരുദധാരിയാണെന്നും ചെന്നൈ ഐ.ഐ.ടിയിൽ ഓൺലൈനായി പഠിക്കുന്നുണ്ടെന്നുമുൾ​െപ്പടെ പരസ്യം നൽകി എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്തു.

വിവാഹശേഷം സ്വർണവും പണവും കൂടുതൽ ‍ ആവശ്യപ്പെട്ട പ്രതിയുടെ സ്വഭാവത്തിൽ ‍സംശയം തോന്നിയ യുവതിയുടെ ബന്ധുക്കള്‍ അന്വേഷിച്ചപ്പോൾ ബി.ടെക് പാസായിട്ടില്ലെന്നും തൊഴിൽരഹിതനാണെന്നും മനസ്സിലാക്കി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിനിടെ വൈശാഖിന്‍റെ രണ്ടാം വിവാഹത്തെ കുറിച്ചറിഞ്ഞ ബിഹാർ സ്വദേശിനി പട്​ന പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. പ്രതിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അറിവോടെയാണ് ഇയാൾ രണ്ടാം വിവാഹം ചെയ്തത്. മുളവുകാട് പോലീസ് ഇൻസ്പെക്ടർ പി.എസ്. മഞ്ജിത്ത് ലാലിന്‍റെ നേതൃത്വത്തിൽ എ.എസ്.ഐ ശ്യാമകുമാർ, എസ്.സി.പി.ഒമാരായ സുരേഷ്.പി.വി, സിബിൽ ഫാസിൽ, അരുൺ ജോഷി, സി.പി.ഒമാരായ ജയരാജ്, ശബരിനാഥ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...