ചെന്നൈ: ജസ്റ്റിസ് കര്‍ണന്റെ സമൂഹ മാധ്യമങ്ങളിലെ വീഡിയോകള്‍ തടഞ്ഞുവെക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹൈക്കോ ടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിച്ച വീഡിയോകള്‍ തടഞ്ഞുവെക്കാനാണ് നിര്‍ദേശം.
ഫേസ്ബുക്ക്, യുട്യൂബ്, വാട്‌സ്‌ആപ് എന്നീ കമ്പനികളോടാണ് കോടതിയുടെ നിര്‍ദേശം. തമിഴ്‌നാട് ബാര്‍ കൗണ്‍സില്‍ നല്‍കിയ പൊതുതാല്‍പര്യ ഹർജിയിലാണ് വിധി. കര്‍ണന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു വീഡിയോയിലൂടെ ജസ്റ്റിസ് കര്‍ണന്‍ ആരോപിച്ചത്. വീഡിയോയില്‍ വനിത ജീവനക്കാരുടെ പേരും അദ്ദേഹം പറഞ്ഞിരുന്നു. കേസ് അടുത്തമാസം 16ന് വീണ്ടും പരിഗണിക്കും. ചെന്നൈ സൈബര്‍ സെല്‍ കര്‍ണനെതിരെ എടുത്ത കേസിന്റെ പുരോഗതിയും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.