ജസ്റ്റിസ് കര്‍ണന്റെ സമൂഹ മാധ്യമങ്ങളിലെ വീഡിയോകള്‍ തടഞ്ഞുവെക്കാന്‍ മദ്രാസ്‌ ഹൈക്കോടതിയുടെ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ജസ്റ്റിസ് കര്‍ണന്റെ സമൂഹ മാധ്യമങ്ങളിലെ വീഡിയോകള്‍ തടഞ്ഞുവെക്കാന്‍ മദ്രാസ്‌ ഹൈക്കോടതിയുടെ നിര്‍ദേശം. ഹൈക്കോ ടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിച്ച വീഡിയോകള്‍ തടഞ്ഞുവെക്കാനാണ് നിര്‍ദേശം.

ഫേസ്ബുക്ക്, യുട്യൂബ്, വാട്‌സ്‌ആപ് എന്നീ കമ്പനികളോടാണ് കോടതിയുടെ നിര്‍ദേശം. തമിഴ്‌നാട് ബാര്‍ കൗണ്‍സില്‍ നല്‍കിയ പൊതുതാല്‍പര്യ ഹർജിയിലാണ് വിധി. കര്‍ണന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തികരമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു വീഡിയോയിലൂടെ ജസ്റ്റിസ് കര്‍ണന്‍ ആരോപിച്ചത്. വീഡിയോയില്‍ വനിത ജീവനക്കാരുടെ പേരും അദ്ദേഹം പറഞ്ഞിരുന്നു. കേസ് അടുത്തമാസം 16ന് വീണ്ടും പരിഗണിക്കും. ചെന്നൈ സൈബര്‍ സെല്‍ കര്‍ണനെതിരെ എടുത്ത കേസിന്റെ പുരോഗതിയും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...