ജസ്റ്റിസ് യശ്വന്ത് വർമയുടെ ഇംപീച്ച്മെൻ്റ് നടപടി ലോക്സഭയിൽ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമയുടെ ഇംപീച്ച്മെൻ്റ് നടപടി ലോക്സഭയിൽ ആരംഭിച്ചു. യശ്വന്ത് വർമക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സ്പീക്കർ ഓം ബിർല മൂന്നംഗ സമിതിയെ പ്രഖ്യാപിച്ചു. സുപ്രിം കോടതി ജഡ്ജി അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, നിയമജ്ഞൻ ബി.വി ആചാര്യ എന്നിവരായിരിക്കും സമിതിയിലുണ്ടാവുക. ജസ്റ്റിസ് വര്‍മയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ നേരത്തെ ഇംപീച്ച്മെന്‍റ് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസ് അംഗീകരിച്ചാണ് സ്പീക്കര്‍ സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും നടപടികൾ.

മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് നൽകണം. അടുത്ത സമ്മേളനത്തിൽ റിപ്പോര്‍ട്ട് പരിഗണിക്കും. ഡൽഹിയിലെ 30 തുഗ്ലക്ക് ക്രസന്‍റ് വസതിയിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വർമയുടെ വസതിയിൽ നിന്ന് കണക്കിൽ പെടാത്ത തുക കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹം വിവാദത്തിന്‍റെ നിഴലിലാണ്. അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് ഉടൻ സ്ഥലം മാറ്റാൻ ഉത്തരവിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...