മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ അണ്ണാമലൈ

For full experience, Download our mobile application:
Get it on Google Play

പന്തളം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ശബരിമല സംരക്ഷണ സംഗമത്തില്‍ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ഉദ്ഘാടന പ്രസംഗം. ഭക്തരെങ്ങനെ ആകണമെന്നതിനെക്കുറിച്ച് ഭഗവദ്ഗീതാ വചനങ്ങള്‍ പിണറായി വിജയന്‍ തങ്ങള്‍ക്ക് ക്ലാസെടുത്ത് തരേണ്ടെന്നും കണ്ണാടി നോക്കി സ്വയം പഠിച്ചാല്‍ മതിയെന്നും കെ അണ്ണാമലൈ പറഞ്ഞു. അയ്യപ്പനോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുകയാണ് വേണ്ടത്. 2018ല്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തിയവര്‍ക്ക് എങ്ങനെ അയ്യപ്പസംഗമം നടത്താനാകുമെന്നും അദ്ദേഹം ചോദിച്ചു.

ആഗോള അയ്യപ്പ സംഗമത്തിന് ബദലായാണ് പന്തളത്ത് സംഘപരിവാര്‍ ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിച്ചത്. കേരള മുഖ്യമന്ത്രിക്ക് പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനേയും കെ അണ്ണാമലൈ രൂക്ഷമായി വിമര്‍ശിച്ചു. സനാതനധര്‍മ്മം വേരോടെ അറുക്കണമെന്ന് പറഞ്ഞ സ്റ്റാലിനെയാണ് അയ്യപ്പസംഗമത്തിന് ക്ഷണിച്ചത്. സ്റ്റാലിനും പിണറായിയും വോട്ടിനായി നാസ്തിക നാടകം കളിക്കുന്നു. രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയത്. നിയമസഭാ സ്പീക്കര്‍ ഷംസീറിന് ഗണപതി കേവലം മിത്ത് മാത്രമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെ അണ്ണാമലൈ ആഞ്ഞടിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...