യുഡിഎഫ് മികച്ച വിജയം നേടിയതിന് പിന്നാലെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സി. വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടിയതിന് പിന്നാലെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സി. വേണുഗോപാല്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ വേറെയില്ല. ഓരോ പ്രവര്‍ത്തനങ്ങളിലും അവര്‍ കാണിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളെ എങ്ങനെ വെറുപ്പിക്കാം എന്നതാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. നിലപാടുകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് അടിയറവ് പറയുന്ന നിലയാണ് ഉണ്ടായത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്കുണ്ടായ വിജയത്തില്‍ ഞങ്ങള്‍ക്ക് ആഹ്ലാദമൊന്നുമില്ല.

കാരണം തിരുവനന്തപുരം കോര്‍പ്പറേഷന്‍ അവര്‍ നേടാനുണ്ടായ സാഹചര്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു. തൃശൂര്‍ പാര്‍ലമെന്റിലേക്ക് ഒരു അംഗത്തെ ഉണ്ടാക്കാനിടയുള്ള കാര്യം എന്താണെന്ന് നമുക്ക് അറിയാം. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിന് ശേഷം തിരുവനന്തപുരം കോര്‍പ്പറേഷനും ബിജെപിക്ക് കൊടുക്കാന്‍ ഒരേ ഒരു കാരണമേയുള്ളു. അത് പിണറായി സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന...

0
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി...

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...