മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള കെ. രാധാകൃഷ്ണനെ എംപിയാക്കി ഒതുക്കിയെന്ന് ആക്ഷേപം ; നിഷേധിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടായിരുന്ന കെ. രാധാകൃഷ്ണനെ എംപിയാക്കിയത് ഗൂഡ ഉദ്ദേശത്തോടെയെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്. ടൂറിസമോ പൊതുമരാമത്തോ ആഭ്യന്തരമോ പോലും മുതിർന്ന നേതാവായ രാധാകൃഷ്ണന് നൽകിയിരുന്നില്ല. രാധാകൃഷ്ണനെ പറഞ്ഞു വിട്ട് സ്ഥാപിത താൽപര്യക്കാരെ മന്ത്രിയാക്കാനാണ് സി പി എം ശ്രമിച്ചതെന്നും കൊടിക്കുന്നിൽ പറഞ്ഞു. രാധാകൃഷ്ണനോട് ആഭിമുഖ്യമുള്ള സി പി എം അണികളുടെയും അനുഭാവികളുടെയും വോട്ട് കൂടി ലക്ഷ്യമിട്ടാണ് ചേലക്കരയിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് കോൺഗ്രസ് തിരികൊളുത്തുന്നത്.

പ്രചരണം അടിസ്ഥാനരഹിതമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു. കെ.രാധാകൃഷ്ണനെ മാറ്റിയത് ഒതുക്കാൻ വേണ്ടിയെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മുഖ്യമന്ത്രിക്കെതിരെ നിരവധി ആക്ഷേപങ്ങൾ ഉന്നയിക്കുക എന്നത് തുടർച്ചയായുള്ള സമീപനം മാത്രമാണ്. ഇതിന് മുന്നിൽ നിൽക്കുന്നത് യുഡിഎഫാണ്. മുഹമ്മദ് റിയാസ് മന്ത്രി ആയത് മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിൽ അല്ല. അദ്ദേഹം പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ മികച്ച രീതിയിൽ നിറവേറ്റി. ഇത് പരിഗണിച്ചാണ് പദവികൾ നല്‍കിയത്. റിയാസിന്‍റെ സ്ഥാനത്തെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ...

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...