വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പയ്യന്നൂരില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരത്തിനിറങ്ങുന്ന മുന്‍ സി.പി.ഐ.എം നേതാവ് വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സര്‍വ്വത്ര അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് വര്‍ഗവഞ്ചകന്റെ പുതിയ ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു കെ കെ രാഗേഷിന്റെ വിമര്‍ശനം. നിരവധി തവണ വിവിധ കമ്മിറ്റികള്‍ ചര്‍ച്ചചെയ്ത് ബോധ്യംവരുത്തിയ കാര്യമാണ് തീര്‍ത്തും വ്യക്തിവിരോധം ഒന്നുകൊണ്ടുമാത്രം വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കെതിരെ നിരന്തരം ഉയര്‍ത്തിക്കൊണ്ടിരുന്നതെന്ന് കെ കെ രാഗേഷ് പറഞ്ഞു. അതിന്റെ ആത്യന്തിക ലക്ഷ്യം എന്താണെന്ന് ഇപ്പോഴത്തെ അയാളുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് വ്യക്തമായിക്കഴിഞ്ഞു. അതിന് ആരുടെ തിണ്ണനിരങ്ങാനും അയാള്‍ക്ക് മടിയുണ്ടായില്ല.

ഇന്ത്യയിലെ മുഴുവന്‍ നിസ്വവര്‍ഗവും പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കാനിരിക്കുന്നതെന്ന് അറിയാത്തവരാരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ഏക ഇടതുപക്ഷസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ജീവന്മരണപ്പോരാട്ടം. ആ പോരാട്ടത്തിനിടയിലും വി കുഞ്ഞികൃഷ്ണനെപ്പോലുള്ള വൈകൃതങ്ങള്‍ വലതുപക്ഷത്തിന് വേണ്ടി കുഴലൂത്ത് നടത്തുന്നത് എത്ര ലജ്ജാകരമാണെന്ന് കെ കെ രാഗേഷ് പറഞ്ഞു. തന്നെ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തിന് വി കുഞ്ഞികൃഷ്ണന്‍ തിരിച്ചുനല്‍കിയതെന്താണ്?. അയാളെപ്പോലെ ‘ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള’ ഒരാള്‍ എന്ത് സന്ദേശമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ പുതുതലമുറയ്ക്ക് നല്‍കുന്നത്?. സ്വയം ചീഞ്ഞ് വര്‍ഗശത്രുക്കള്‍ക്ക് വളമാകുകയല്ലാതെ മറ്റെന്താണതെന്നും കെ കെ രാഗേഷ് ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...