എന്‍.ഡി.എ കുറഞ്ഞത് 15 സീറ്റെങ്കിലും നേടുമെന്ന് ആര്‍. ശ്രീലേഖ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ കുറഞ്ഞത് 15 സീറ്റെങ്കിലും നേടുമെന്ന് വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖ. തിരുവനന്തപുരം നഗരത്തോട് ചേര്‍ന്ന നാല് സീറ്റും എന്‍ഡിഎ പിടിച്ചെടുക്കുമെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ ശ്രീലേഖ പറഞ്ഞു. ‘ഇടത് – വലത് മുന്നണികളുടെ ദുര്‍ഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. കേരളത്തില്‍ യഥാര്‍ഥ വികസനം വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനുള്ള ശക്തമായ വിധിയെഴുത്ത് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും.

എന്‍.ഡി.എ സ്ഥാനാര്‍ഥികളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടവരാണ്. ജനങ്ങള്‍ ആവേശപൂര്‍വം എന്‍.ഡി.എക്ക് പിന്നില്‍ അണിനിരക്കും. ആത്മവിശ്വാസം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. 15 സീറ്റ് വിജയിക്കുമെന്നാണ് പ്രതീക്ഷ. അതിന് മുകളില്‍ പോയാലേയുള്ളൂ. തിരുവനന്തപുരം നഗരത്തില്‍ കുറഞ്ഞത് മൂന്ന് സീറ്റില്‍ വിജയിക്കും. അല്ലെങ്കില്‍ നാല് സീറ്റിലും ജയിക്കും’ -ശ്രീലേഖ പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...