പത്തനംതിട്ട : കെ.കരുണാകരന്‍റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് ദേശീയ അസംഘിടിത തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ അനുസ്മരണയോഗം നടത്തി. സംസ്ഥന സെക്രട്ടറി നഹാസ് പത്തനംതിട്ട അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിതിൻ രാജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് ഖാൻ, യൂത്ത് കോൺഗ്രസ്സ് ഇലന്തൂർ മണ്ഡലം പ്രസിഡന്റ് ജിബിൻ ചിറക്കടവിൽ, ജിനു ഓമല്ലൂർ, കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷമീർ തടത്തിൽ, സുമേഷ്, റോഷൻ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
ദേശീയ അസംഘിടിത തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കെ.കരുണാകരന്‍ അനുസ്മരണയോഗം നടത്തി
RECENT NEWS
Advertisment