കെ. കരുണാകരന്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ച നേതാവ് : പന്തളം സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്‍റെ വികസനത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും വേണ്ടി ഇച്ഛാശക്തിയോടെ പ്രവര്‍ത്തനം നടത്തി വിജയിച്ച നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ സമുന്നത നേതാവുമായിരുന്ന കെ. കരുണാകരനെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പന്തളം സുധാകരന്‍ പറഞ്ഞു. കെ. കരുണാകരന്‍റെ 15-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെടുമ്പാശ്ശേരി വിമാനത്താവള പദ്ധതി ഉള്‍പ്പെടെ കേരളത്തിനുവേണ്ടി ദിശാബോധത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയ ശക്തനായ ഭരണാധികാരിയായിരുന്നു കെ. കരുണാകരനെന്ന് പന്തളം സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്നടിയുകയും കേരളാ നിയമസഭയില്‍ 9 എം.എല്‍.എ മാര്‍ മാത്രമായി ചുരുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ നിന്നും ശക്തമായ നേതൃത്വത്തിലൂടെ പാര്‍ട്ടിയെ വളര്‍ത്തി അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് കെ. കരുണാകരന്‍ വഹിച്ചതെന്നും ദേശീയ, സംസ്ഥാന, രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും പന്തളം സുധാകരന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ് അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡിസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, ഹരികുമാര്‍ പൂതങ്കര, ജോണ്‍സണ്‍ വിളവിനാല്‍, റോജിപോള്‍ ദാനിയല്‍, എലിസബത്ത് അബു, കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ദീനാമ്മ റോയി, ജെയിംസ് കീക്കരിക്കാട്ട്, പി.കെ. ഗോപി, വില്‍സണ്‍ തുണ്ടിയത്ത്, കെ.ജി റെജി, അബ്ദുള്‍കലാം ആസാദ്, പി.കെ. ഇഖ്ബാല്‍, അജിത് മണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...