കെ.കരുണാകരൻ ധിഷണാശാലിയായ നേതാവും ശക്തനായ ഭരണാധികാരിയും ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്നു ലീഡർ കെ.കരുണാകരൻ ധിഷണാശാലിയായ നേതാവും ശക്തനായ ഭരണാധികാരിയുമായിരുന്നുവെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരന്റെ നൂറ്റിഎട്ടാം ജന്മദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുമ്പാശ്ശേരി വിമാനത്താവള പദ്ധതി അടക്കം കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ കൈയ്യൊപ്പ് പതിയാത്ത മേഖലകകൾ വിരളമാണ്. കെ.കരുണാകരൻ ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.

ഡി സി സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
കെ പി സി സി കോർ കമ്മിറ്റി അംഗം പ്രൊഫ. പിജെ കുര്യൻ, മുൻ എം എൽ എ മാലേത്ത് സരളാ ദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, ഡി സി സി വൈസ് പ്രസിഡൻ്റ്
എ സുരേഷ് കുമാർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കപുറം, നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, ജനറൽ സെക്രട്ടറിമാരായ സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, കെ ജാസിംകുട്ടി, സുനിൽ എസ് ലാൽ, ജെറി മാത്യു സാം, ഹരികുമാർ പൂതംങ്കര,  എസ് വി പ്രസന്നകുമാർ, അബ്ദുൾ കലാം ആസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ്മാരായ പികെ ഇക്ബാൽ, അജിത് മണ്ണിൽ, മണ്ഡലം പ്രസിഡൻ്റ്മാരായ റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, പ്രദീപ് കെ നായർ, ദിലീപ് പൊതിപ്പാട്, എം ആർ രമേശ്, സജി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...