കോട്ടമൈതാനത്ത് നടക്കുന്ന പരേഡില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി സല്യൂട്ട് സ്വീകരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 75-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് നാളെ( ഓഗസ്റ്റ് 15 ) കോട്ടമൈതാനത്ത് നടക്കുന്ന പരേഡില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി സല്യൂട്ട് സ്വീകരിക്കും. ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്നാണ് സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുക്കും. ഡിസ്ട്രിക്റ്റ് ആംമ്ഡ് റിസര്‍വ്ഡ് അസിസ്റ്റന്റ് കമാന്‍ഡന്റ് മധു ആണ് പരേഡിന്റെ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

ആര്‍.എസ്.ഐമാരായ സന്തോഷ് കുമാര്‍, മജീദ്, മുരുകന്‍ കുട്ടി എന്നിവരും പരിശീലനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. കോട്ടായി സി.ഐ. അരുണ്‍ പ്രസാദ്, ഡിസ്ട്രിക്റ്റ് ആംമ്ഡ് റിസര്‍വ് ക്യാമ്പ് ആര്‍.എസ്.ഐ. സാറ്റിച്ചന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പരേഡ് നയിക്കുന്നത്. എ.ആര്‍ പോലീസ്, കെ.എ.പി-2 ലോക്കല്‍ പോലീസ്, എക്സൈസ്, വനം വകുപ്പ്, ഹോം ഗാര്‍ഡ്സ്, അഗ്‌നിശമനസേന, എന്‍.സി.സി, സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ്, എന്നിവരെ ഉള്‍പ്പെടുത്തിയാണ് പരേഡ് നടക്കുക.

കാണിക്കമാതാ സ്‌കൂള്‍ ,കെ എ.പി. എന്നിവയുടെ ബാന്‍ഡും ഉണ്ടായിരിക്കും. പൂര്‍ണമായും പ്ലാസ്റ്റിക്ക് ഒഴിവാക്കിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഏകദേശം 600 പേര്‍ക്കിരിക്കാവുന്ന പന്തലാണ് കോട്ടമൈതാനത്ത് ക്രമീകരിക്കുന്നത്. പരേഡും നടക്കുമ്പോള്‍ കോട്ടമൈതാനത്ത് പൂര്‍ണ സജ്ജമായ മെഡിക്കല്‍ ടീമും ആംബുലന്‍സും ഫയര്‍ഫോഴ്സ് ടീമും സജ്ജമായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...