കൊച്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഏറെ വ്യത്യസ്തയുള്ള സ്വാതന്ത്ര്യ ദിനാഘോഷവുമായി അജ്മല്‍ ബിസ്മി. അജ്മല്‍ ബിസ്മിയുടെ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലെ ബ്രാഞ്ചിലാണ് പച്ചക്കറി ഉപയോഗിച്ച് അതിമനോഹരമായി ത്രിവര്‍ണത്തില്‍ ഭാരതത്തിന്റെ രൂപം തയ്യാറാക്കിയത്. തക്കാളിയും വെളുത്തുള്ളിയും പച്ചമുളകും ഉപയോഗിച്ച് ഭാരതത്തിന്റെ രൂപവും ഉരുളന്‍ കിഴങ്ങ് ഉപയോഗിച്ച് പശ്ചാത്തലവും തയ്യാറാക്കിയിരിക്കുന്നത്. ഭാരതത്തിന്റെ രൂപം ഒരുക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കാണുവാന്‍ ആളുകളുടെയും സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരുടെയും തിരക്കാണ്. ഫ്‌ളോര്‍ മാനേജര്‍ എബ്രഹാമിന്റെയും ബില്ലിങ് സെക്ഷനിലെ അമലിന്റെയും ആശയമാണ് ഏറെ വ്യത്യസ്തതയും മനോഹാരിതയുള്ള ഭാരത രൂപം പിറവിയെടുത്തതിന് പിന്നില്‍.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ; ഏറെ വ്യത്യസ്തയുള്ള സ്വാതന്ത്ര്യ ദിനാഘോഷവുമായി അജ്മല്‍ ബിസ്മി
RECENT NEWS
Advertisment



























