പുതിയ പദവി ഏറ്റെടുക്കാനില്ലെന്ന് കെ. മുരളീധരന്‍ എംപി ; വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതിയ പദവി ഏറ്റെടുക്കാനില്ലെന്ന് കെ. മുരളീധരന്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമാണ്. പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. കൂട്ടായ ചര്‍ച്ചയും പ്രവര്‍ത്തനവും വേണമെന്ന് പറഞ്ഞുകഴിഞ്ഞു. വേറൊന്നും അക്കാര്യത്തില്‍ പറയാനില്ല. കോണ്‍ഗ്രസ് ദുര്‍ബലാവസ്ഥയില്ല. എല്ലാ ഗുണദോഷങ്ങളുടെയും പൂര്‍ണമായ ഉത്തരവാദിത്വം നേതൃത്വത്തിന് തന്നെയാണ്.

കൂട്ടായി മുന്നോട്ട് പോകേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പലവട്ടം സംസാരിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമായിരിക്കും. ആര്‍എംപിയുമായുള്ള ബന്ധം വടകര മേഖലയില്‍ യുഡിഎഫിന്റെ വിജയത്തിന് ഗുണം ചെയ്തു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിലെ കാര്യം തീരുമാനിക്കേണ്ടത് മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന മുന്‍ നിലപാട് കെ. മുരളീധരന്‍ ആവര്‍ത്തിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...