നേതാക്കൾ എത്തിയില്ല : മുസ്‌ലിം സംഘടനാ പ്രതിനിധികളുമായുള്ള ശ്രീധരൻപിള്ളയുടെ കൂടിക്കാഴ്ച നടന്നില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മിസോറാം ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള മുസ്ലീം സംഘടനാ നേതാക്കളുമായി നിശ്ചയിച്ച കൂടിക്കാഴ്ച നടന്നില്ല. കോഴിക്കോട് വെച്ച് നടത്താന്‍ തീരുമാനിച്ച പരിപാടിയിലേക്ക് മുസ്ലിം സംഘടനാ പ്രതിനിധികളാരും എത്താത്തതിനെ തുടര്‍ന്നാണ് അവസാന നിമിഷം കൂടിക്കാഴ്ച നിര്‍ത്തിവെച്ചത്. അതേസമയം മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍ മറ്റൊരു ചടങ്ങില്‍ വെച്ച് ശ്രീധരന്‍പിള്ളയെ കണ്ട് നിവേദനം കൈമാറി .

മിസോറാം ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പിലൂടെയാണ്  ശ്രീധരന്‍പിള്ള മുസ്ലിം നേതാക്കളുമായി കോഴിക്കോട് വെച്ച് കൂടിക്കാഴ്ച നടത്തും എന്നറിയിച്ചിരുന്നത്. എന്നാല്‍ സംഘടനാ പ്രതിനിധികളാരും എത്താത്തതിനെ തുടര്‍ന്ന് കൂടിക്കാഴ്ച പാളി. അതേസമയം കൂടിക്കാഴ്ച ജനുവരി 30 ലേക്ക് മാറ്റിയതായാണ് ഗവര്‍ണറുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

അതിനിടെ കെ.എൻ.എം നേതാവ് ഹുസൈൻ മടവൂർ മറ്റൊരു ചടങ്ങിൽ ശ്രീധരൻപിള്ളക്ക് നിവേദനം സമർപ്പിച്ചു. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ 80 ശതമാനവും മുസ്ലീം വിഭാഗത്തിനാണ് ലഭിക്കുന്നതെന്ന ക്രിസ്ത്യൻ നേതാക്കളുടെ പരാതി സംബന്ധിച്ച യാഥാർഥ്യം വ്യക്തമാക്കുന്ന കത്താണ് ശ്രീധരൻപിള്ളക്ക് നൽകിയതെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.

കഴിഞ്ഞ മാസം കേരളത്തിലെ ക്രിസ്ത്യൻ സഭകൾക്കിടയിലെ തർക്കത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് ശ്രീധരന്‍ പിള്ള പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ കേന്ദ്രസർക്കാറുമായി അടുപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ശ്രീധരൻ പിള്ളയുടെ മുസ്ലീം നേതാക്കളുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചതും പിന്നീട് റദ്ദാക്കിയതും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...